2011-09-20 16:16:45

സെപ്റ്റംമ്പര്‍ – ലോക സമാധാന ദിനം


20 സെപ്റ്റംമ്പര്‍ 2011, ന്യൂയോര്‍ക്ക്

സമാധാനസ്ഥാപനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ ഐക്യരാഷ്ട്ര സംഘടന പിന്തുണയ്ക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുകാര്യദര്‍ശി ബാന്‍ കി മൂണ്‍. സമാധാനസ്ഥാപനം സമാധാനകാംക്ഷികളായ എല്ലാവരുടേയും ദൗത്യമാണ് - ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു. ഐക്യരാഷ്ട്ര സംഘടന സെപ്തംബര്‍ ഇരുപത്തയൊന്നാം തിയതി ബുധനാഴ്ച അന്തര്‍ദേശീയ ലോകസമാധാന ദിനമായി ആചരിക്കുന്നതോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ ജനാധിപത്യവും സമാധനവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചാണ് ബാന്‍ കി മൂണ്‍ പ്രധാനമായും പരാമര്‍ശിച്ചത്. ജനാധിപത്യം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു പ്രത്യാശ പകരുമെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യം സ്വാഭാവീകമായി സംഭവിക്കുന്ന ഒരു കാര്യമല്ല. അതു സംരക്ഷിച്ച് വളര്‍ത്തിക്കൊണ്ടു വരേണ്ടതാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളികൂട്ടുന്നവരുടെ മുന്‍ നിരയില്‍ യുവജനങ്ങളുണ്ടെന്നു നിരീക്ഷിച്ച അദ്ദേഹം നല്ല ഭാവിക്കുവേണ്ടി ദൃഡനിശ്ചയത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തന്‍റെ അഭിവാദ്യങ്ങളര്‍പ്പിച്ചു. സമാധനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം ഐക്യരാഷ്ട്ര സംഘടന എന്നും നിലകൊള്ളുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.







All the contents on this site are copyrighted ©.