2011-09-20 16:15:18

യെമനില്‍ ജനാധിപത്യ വിപ്ലവം രൂക്ഷമാകുന്നു.


20 സെപ്റ്റംമ്പര്‍ 2011, സനാ – യെമന്‍

യെമനില്‍ മുപ്പത്തുമൂന്നുവര്‍ഷമായി അധികാരത്തിലിരിക്കുന്ന പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നടക്കുന്ന പൊതുജനപ്രക്ഷോഭം രൂക്ഷമാകുന്നു. പത്തൊന്‍പതാം തിയതി തിങ്കളാഴ്ച തലസ്ഥാന നഗരമായ സനായില്‍ ഒരുലക്ഷത്തോളംപേര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനെതിരേ സൈനീകര്‍ പ്രതിരോധാക്രമണം നടത്തി. സൈന്യം നടത്തിയ ആക്രമണത്തില്‍ ഇരുപത്താറോളം പേര്‍ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. സമരക്കാരും അക്രമാസക്തരായത് സ്ഥിതിഗതികള്‍ വഷളാക്കി.
പ്രസിഡന്‍റ് സാലിഹ് ജൂണ്‍ മാസത്തില്‍ നടന്ന ഒരു വധശ്രമത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ചികിത്സയിലാണ്.









All the contents on this site are copyrighted ©.