2011-09-19 16:33:16

സഭയുടെ സാമൂഹ്യപ്രബോധനങ്ങള്‍ സാമൂഹ്യനവീകരണത്തിന് :കര്‍ദ്ദിനാള്‍ ബെര്‍ത്തോണെ


19 സെപ്റ്റംമ്പര്‍ 2011, വെറോണ
ലോകത്തേയും സമൂഹത്തേയും നവീകരിക്കാനുതകുന്ന മാറ്റത്തിന്‍റെ സന്ദേശങ്ങള്‍ സഭയുടെ സാമൂഹ്യപ്രബോധനങ്ങളിലുണ്ടെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ. സഭയുടെ സാമൂഹ്യപ്രബോധനങ്ങളെ അടിസ്ഥാനമാക്കി ഇറ്റലിയിലെ വെറോണ പട്ടണത്തില്‍ നടന്ന ശില്പശാലയില്‍ പ്രബന്ധമവതരിപ്പിക്കുകയായിരുന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസ്യോ ബര്‍ത്തോണെ. സഭയുടെ സാമൂഹ്യപ്രബോധനങ്ങള്‍ ഫലമണിയുന്നതിന് അല്‍മായ വിശ്വാസികളുടെ ആത്മാര്‍ത്ഥ സഹകരണം ആവശ്യമാണെന്ന് വിശദീകരിച്ച കര്‍ദിനാള്‍ തൊഴില്‍ മേഖലയിലും സാമ്പത്തീക മണ്ഡലത്തിലും രാഷ്ട്രീയരംഗത്തും അല്‍മായ വിശ്വാസികള്‍ സഭാപ്രബോധനങ്ങള്‍ക്കു നല്‍കുന്ന പിന്തുണ വിലമതിക്കപ്പെടേണ്ടതാണെന്നും ഉത്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.