2011-09-19 16:33:39

ശിശുമരണനിരക്കു കുറയുന്നു – ലോകാരോഗ്യസംഘടന


19 സെപ്റ്റംമ്പര്‍ 2011, ജനീവ

അഞ്ചു വയസില്‍ താഴെയുള്ള ശിശുക്കളുടെ മരണ നിരക്ക് ആഗോളതലത്തില്‍ കുറഞ്ഞുവരുന്നുണ്ടെന്ന് ഐക്യരാഷ്ട്രസംഘടനയുടെ ശിശുക്ഷേമ സമിതിയും ലോകാരോഗ്യസംഘടനയും സംയുക്തമായി പുറത്തിറക്കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു, 1990ല്‍ പ്രതിവര്‍ഷം ഒരുകോടിഇരുപതുലക്ഷത്തോളം കുഞ്ഞുങ്ങള്‍ അഞ്ചുവയസ് പ്രായമെത്തുന്നതിനു മുന്‍പ് മൃതിയടഞ്ഞിരുന്നെങ്കില്‍ 2010ല്‍ അത് എഴുപത്തിയാറുലക്ഷമായി കുറഞ്ഞുവെന്ന് പഠനറിപ്പോര്‍ട്ട് വിലയിരുത്തി. 1990ല്‍ ആയിരം കുഞ്ഞുങ്ങളില്‍ 88പേര്‍ അഞ്ചുവയസെത്തുന്നതിനു മുന്‍പ് മരണമടഞ്ഞിരുന്നെങ്കില്‍ 2010ല്‍ അത് 57 ആയി കുറഞ്ഞു. ശിശുമരണനിരക്കു കുറയ്ക്കാന്‍ വേണ്ടി അന്തര്‍ദേശീയതലത്തില്‍ നടത്തിയ ശ്രമങ്ങളുടെ ആശാവഹമായ ഫലമാണിത്. എങ്കിലും ഐക്യരാഷ്ട്രസംഘടനയുടെ സഹസ്രാബ്ദവികസന ലക്ഷൃം സാധ്യമാക്കുന്നതിന് ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്ന് ശിശുക്ഷേമസമിതിയംഗം റെനേ വാന്‍ദേ വെര്‍ഡിത് വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു. ഐക്യരാഷ്ട്ര സംഘടന രണ്ടായിരമാണ്ടില്‍ രൂപീകരിച്ച സഹസ്രാബ്ദവികസന ലക്ഷൃങ്ങള്‍ 2015ാം ആണ്ടോടെ ആഗോള ശിശുമരണ നിരക്ക് മൂന്നിലൊന്നായി കുറയ്ക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.








All the contents on this site are copyrighted ©.