2011-09-19 16:40:26

ദൈനംദിനജീവിതത്തില്‍ ദൈവീക സാന്നിദ്ധ്യം തിരിച്ചറിയുക : ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ


19 സെപ്റ്റംമ്പര്‍ 2011, വത്തിക്കാന്‍
ദൈവത്തിന്‍റെ സാന്നിദ്ധ്യത്തിലാണ് നാം ജീവിക്കുന്നതെന്ന തിരിച്ചറിവുണ്ടാകണമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം. ഈ മാസം ഇരുപത്തിരണ്ടാം തിയതി വ്യാഴാഴ്ച ആരംഭിക്കുന്ന ജര്‍മന്‍ പര്യടനത്തിനു മുന്നോടിയായി ജര്‍മന്‍ ടെലിവിഷന്‍ ചാനല്‍ വോര്‍ട്ട് സും സൊന്‍ററ്റാഗിനു (Wort zum Sonntag) നല്‍കിയ അഭിമുഖത്തിലാണ് മാര്‍പാപ്പ ഈയാഹ്വാനം നടത്തിയത്. ദൈവമുണ്ടോ? ഉണ്ടെങ്കില്‍തന്നെ ദൈവത്തിന് എന്നില്‍ താല്‍പര്യമുണ്ടോ? എന്ന ചോദ്യങ്ങള്‍ ജര്‍മനിയിലെ ജനങ്ങള്‍ തന്നോട് ചോദിച്ചേക്കാം – പ.പിതാവ് പറഞ്ഞു. അനുദിന ജീവിതത്തില്‍ ദൈവസാന്നിദ്ധ്യം തിരിച്ചറിയാനുള്ള കഴിവ് അവര്‍ വളര്‍ത്തിയെടുക്കേണ്ടതാണെന്നും മാര്‍പാപ്പ പ്രസ്താവിച്ചു. സൃഷ്ടപ്രപഞ്ചവും, വിശുദ്ധ ഗ്രന്ഥവും വിശുദ്ധജീവിതം നയിക്കുന്ന വ്യക്തികളുടെ മാതൃകയും ദൈവത്തെ കണ്ടെത്താനും അവിടുത്തെ സാന്നിദ്ധ്യത്തില്‍ ജീവിക്കാനും നമ്മെ സഹായിക്കുമെന്നും പാപ്പ അഭിമുഖത്തില്‍ പ്രസ്താവിച്ചു. ദൈവത്തിന്‍റെ പക്കലേക്കു തിരികെ വന്ന് ദൈവം നല്‍കുന്ന പ്രത്യാശയുടെ പ്രകാശം ലോകത്തിനു നല്‍കാന്‍ അവര്‍ക്കു സാധിക്കട്ടെയെന്നും പാപ്പ ആശംസിച്ചു.








All the contents on this site are copyrighted ©.