2011-09-17 16:38:12

റഷ്യന്‍ കത്തോലിക്കരുടെ മരിയഭക്തി മാര്‍പാപ്പ പ്രശംസിക്കുന്നു.


17 സെപ്റ്റംമ്പര്‍ 2011, വത്തിക്കാന്‍

റഷ്യന്‍ കത്തോലിക്കരുടെ വിശ്വാസ സ്ഥിരതയുടെ അടയാളമാണ് മോസ്ക്കോയിലെ അമലോല്‍ഭവജനനിയുടെ നാമധേയത്തിലുള്ള ഭദ്രാസനദേവാലയമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. കത്തീഡ്രല്‍ ദേവാലയത്തിന്‍റെ ശതാബ്ദിയാഘോഷങ്ങളില്‍ മാര്‍പാപ്പയെ പ്രതിനിധീകരിച്ചു പങ്കെടുക്കാന്‍ നിയുക്തനായിരിക്കുന്ന കര്‍ദിനാള്‍ ജോസഫ് തോംക്കോയ്ക്കയച്ച സന്ദേശത്തിലാണ് പാപ്പ ഈ പരാമര്‍ശനം നടത്തിയത്. 1937ല്‍ റഷ്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം അടച്ചുപൂട്ടിയ ഈ ദേവാലയം പിന്നീട് ഒരു ഫാക്ടറിയായും അവര്‍ ഉപയോഗപ്പെടുത്തിയിരുന്നു. 1999ല്‍ പുനഃപ്രതിഷ്ഠിക്കപ്പെട്ട ഈ കത്തീഡ്രല്‍ ദേവാലയത്തിന്‍റെ ശതാബ്ദിയാഘോഷത്തില്‍ താന്‍ വളരെയധികം സന്തോഷിക്കുന്നുവെന്നും പാപ്പ സന്ദേശത്തില്‍ വെളിപ്പെടുത്തി. പരിശുദ്ധ മറിയത്തിന്‍റെ മാധ്യസ്ഥതയാല്‍ വിശ്വാസത്തിലും പരസ്നേഹപ്രവര്‍ത്തികളിലും പൂര്‍ണ്ണത പ്രാപിക്കുവാന്‍ വിശ്വാസികളെ ഉത്ബോധിപ്പിക്കണമെന്ന് കര്‍ദിനാള്‍ തോംക്കോയോട് പാപ്പ ആവശ്യപ്പെട്ടു. സെപ്തംബര്‍ ഇരുപത്തിയഞ്ചാം തിയതി ഞായറാഴ്ചയാണ് ഭദ്രാസനദേവാലയത്തിന്‍റെ ശതാബ്ദിയാഘോഷം.








All the contents on this site are copyrighted ©.