2011-09-16 20:13:14

യുഎന്‍ ജനാധിപത്യദിനം
സെപ്റ്റംമ്പര്‍ 15


15 സെപ്റ്റംമ്പര്‍ 2011, ന്യൂയോര്‍ക്ക്
ജനങ്ങളുടെ സ്വാതന്ത്രത്തില്‍ അധിഷ്ഠിതമായ ആഗോളമൂല്യമാണ് ജനാധിപത്യമെന്ന്, ബാന്‍ കീ മൂണ്‍ ഐക്യരാഷ്ട്ര സംഘടയുടെ ജനറല്‍ സെക്രട്ടറി. സെപ്റ്റംമ്പര്‍ 15-ാം തിയതി ‘ആഗോള ജനാധിപത്യ ദിനം’ അനുസ്രമരിച്ചുകൊണ്ട് പുറത്തിറക്കിയ സന്ദേശത്തിലാണ് ബാന്‍ കീ മൂണ്‍ ഇപ്രകാരം പ്രസ്താവിച്ചത്. ജനങ്ങള്‍ക്കുതന്നെ അവരുടെ സമൂഹ്യ, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ, സംവിധാനങ്ങള്‍ തീരുമാനിക്കാനും വളര്‍ത്താനും,
ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും സമ്പൂര്‍ണ്ണ ജനപങ്കാളിത്തം ഉറപ്പുവരുത്തുവാനുമുള്ള സംവിധാനമാണ് ജനാധിപത്യമെന്ന് ബാന്‍ കീ മൂണ്‍ സന്ദേശത്തില്‍ സമര്‍ത്ഥിച്ചു.
ജനാധിപത്യ രാഷ്ട്രങ്ങള്‍ ആഗോളതലത്തില്‍ പൊതുഘടന മാനിക്കുന്നുണ്ടെങ്കിലും, ജനാധിപത്യത്തിന്‍റെ ഒരു സമ്പൂര്‍ണ്ണ മാതൃക ചൂണ്ടിക്കാണിക്കാനാവില്ലെന്ന് മൂണ്‍ പ്രസ്താവിച്ചു.
ജനാധിപത്യ നയങ്ങള്‍ വളര്‍ത്താനും പരിപാലിക്കാനും രാഷ്ട്ര നേതാക്കള്‍ ഇനിയും താല്പര്യമെടുക്കണമെന്ന് മൂണ്‍ തന്‍റെ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു.
വടക്കെ ആഫ്രിക്കയിലും മദ്ധ്യപൂര്‍വ്വ ദേശത്തെ ചില രാജ്യങ്ങളിലും
2011-ാമാണ്ടില്‍ നാടകീയമായി ഉയര്‍ന്നുവന്ന ജനാധിപത്യ നീക്കങ്ങളെ പ്രശംസിച്ച മൂണ്‍, അനുവര്‍ഷം സെപ്റ്റംമ്പര്‍ 15 ജനാധിപത്യ ദിനമായി ആചരിക്കണമെന്നും സന്ദേശത്തിലൂടെ ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.