2011-09-16 20:32:35

കേരളത്തിലെ
സന്യസ്ത കൂട്ടായ്മയുടെ
റൂബി ജൂബിലി


16 സെപ്റ്റംമ്പര്‍ 2011, കൊച്ചി
കേരളത്തിലെ സന്യസ്തര്‍ റൂബി ജൂബിലി ആഘോഷത്തോടെ കൂടുതല്‍ ഉപവി പ്രവര്‍ത്തനങ്ങളിലേയ്ക്ക് തിരിഞ്ഞു. കേരളത്തിലെ സന്യാസ സഭകളുടെ മേലദ്ധ്യക്ഷന്മാരുടെ സംഘടന Kerala conference of Major superiors സെപ്റ്റംമ്പര്‍ 10-ാം തിയതി വിളിച്ചുകൂട്ടിയ 40-ാം വാര്‍ഷിക സമ്മേളനത്തിലാണ് കൊടും ദാരിദ്ര്യത്തിലെത്തിയ ആഫ്രിക്കന്‍ രാജ്യങ്ങളെ തുണയ്ക്കുന്ന ധനശേഖരം നടത്തുവാന്‍ തീരുമാനിച്ചത്. കൊച്ചിയില്‍ പാലാരിവട്ടത്തുള്ള കേരള മെത്രാന്‍ സമിതിയുടെ പ്രാദേശിക കാര്യാലയം, പിഒസിയില്‍ സെപ്റ്റംമ്പര്‍ 10-ാം തിയതി ചേര്‍ന്ന ഏകദിന സമ്മേളനം, കേരളത്തിലെ സന്യസ്തര്‍ ഇന്നലെ ഇന്ന് നാളെ, എന്ന പ്രബന്ധം പഠനവിഷയമാക്കി. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ട്
രാഷ്ട്രത്തിന്‍റെ സമഗ്രപുരോഗതിക്കും നവോന്മതിക്കുമായി സന്യസ്തര്‍ ചെയ്യുന്ന ബഹുമുഖങ്ങളായ സേവനങ്ങളെ, പ്രത്യേകിച്ച് നിര്‍ദ്ധനരായവര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ സമ്മേളനം വിലയിരുത്തി. എറണാകുളം അങ്കമാലി അതിരൂപതയുടെ
സഹായ മെത്രാന്‍, റവ. ഡോക്ടര്‍ സെബാസ്റ്റൃന്‍ എടയന്ത്രത്ത് അദ്ധ്യക്ഷതവഹിച്ച സമ്മേളനം കേരളത്തില്‍നിന്നും ഈ വര്‍ഷം അദ്ധ്യാപന മേഖലയില്‍ ദേശിയ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ സിസ്റ്റര്‍ ഫിലോ ജോര്‍ജ്ജ് സി.എം.സി., സിസ്റ്റര്‍ ജോവിറ്റ സി.റ്റി.സി,
സിസ്റ്റര്‍ ബിജി എഫ്.സി.സി, സിസ്റ്റര്‍ ബെറ്റ്സി ആലുങ്കല്‍ ഡി.എം. എന്നിവരെ അഭിനന്ദിച്ചു.








All the contents on this site are copyrighted ©.