2011-09-15 20:33:48

റാത്സിങ്കര്‍ കൃതികളുടെ പ്രദര്‍ശനം -
രചനകള്‍ തന്നെ ആകുലപ്പെടുത്തുന്നുവെന്ന് പാപ്പ


15 സെപ്റ്റംമ്പര്‍ 2011, കാസില്‍ ഗണ്ടോള്‍ഫോ
രചനകള്‍ തന്നെ ആകുലപ്പെടുത്തുന്നുവെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.
സെപ്റ്റംമ്പര്‍ 15-ാം തിയതി വ്യാഴാഴ്ച തന്‍റെ വേനല്‍ക്കാല വസതി സ്ഥിതിചെയ്യുന്ന കാസില്‍ ഗണ്ടോള്‍ഫോയില്‍ ജര്‍മ്മനിയിലെ ഏര്‍ഡര്‍ പബ്ലിഷിങ്ങ് ഹൗസും വത്തിക്കാന്‍ മുദ്രണ ശാലയും ചേര്‍ന്നു സംഘടിപ്പിച്ച റാത്സിങ്കര്‍ കൃതിളുടെ പ്രദര്‍ശനം സന്ദര്‍ശിച്ച ശേഷമാണ് പാപ്പ ഇങ്ങനെ പ്രതികരിച്ചത്. ഏതുതരം രചനകളാണ് തന്നില്‍നിന്നും തന്നെക്കുറിച്ചു ഉണ്ടായിട്ടുള്ളതെന്നും,
അവ അനുവാചകരെ എങ്ങനെ സ്വാധീനിക്കുന്നുവെന്നുമുള്ള ആശങ്ക തന്‍റെ മനസ്സിലുയരുന്നുവെന്ന് മാര്‍പാപ്പ വെളിപ്പെടുത്തി. തന്‍റെ ശുശ്രൂഷയിലൂടെ സഭയ്ക്കും ലോകത്തിനുംവേണ്ടി തനിക്കെന്തു ചെയ്യാനാവും എന്നും ചിന്തിപ്പിക്കുന്ന ഒരവസരമാണീ പ്രദര്‍ശനമെന്നും മാര്‍പാപ്പ പ്രസ്താവിച്ചു.

ഗ്രന്ഥങ്ങള്‍ കൂടുതല്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ സഹായിക്കുന്ന പ്രദര്‍ശനത്തിന് നന്ദിപറഞ്ഞ പാപ്പ, പത്രാധിപരും, വിവര്‍ത്തകരും പ്രസാധകരുമായി അവയ്ക്കു പിന്നില്‍ നിശ്ശബ്ദ സേവനംചെയ്ത ഏവരേയും നന്ദിയോടെ അനുസ്മരിച്ചു.
തന്‍റെ ജന്മനാടു സന്ദര്‍ശിക്കാനൊരുങ്ങുന്ന നിര്‍ണ്ണായകമായ സമയത്ത് നടത്തുന്ന പ്രദര്‍ശനത്തിന് അതിന്‍റെ പ്രായോജകരും തന്‍റെ ഗ്രന്ഥങ്ങളുടെ പ്രസാധകരുമായ ജര്‍മ്മനിയിലെ ഏര്‍ഡര്‍ പബ്ലിഷിങ്ങ് ഹൗസിന് പാപ്പാ പ്രത്യേകം കൃതജ്ഞതയര്‍പ്പിച്ചു.

English, German, French, Italian, Spanish, Portugese എന്നീ ഭാഷകളിലുള്ള, 600-ലേറെ വാല്യങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നത്.

സെപ്റ്റംമ്പര്‍ 16-ാം തിയതി വെള്ളിയാഴ്ച വത്തിക്കാനിലെ ട്യൂറ്റോണിക്ക് ക്യാമ്പിലും, സെപ്റ്റംമ്പര്‍ 24-ന് പാപ്പായുടെ ജര്‍മ്മന്‍ പര്യടന വേദികളിലൊന്നായ ഫ്രൈബൂര്‍ഗ്ഗ് പട്ടണത്തിലുമാണ് പ്രദര്‍ശനം നടത്തപ്പെടുത്തുന്നതെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.