2011-09-15 20:18:18

അപകടത്തില്‍
പാപ്പാ അനുശോചിച്ചു


15 സെപ്റ്റംമ്പര്‍ 2011, അര്‍ജെന്‍റീന
അര്‍ജന്‍റീനായിലുണ്ടായ ബസ്-തീവണ്ടി അപകടത്തില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ തന്‍റെ ദുഃഖം അറിയിച്ചു. സെപ്റ്റംമ്പര്‍ 13-ാം തിയതി ചൊവ്വാഴ്ച രാവിലെ ആര്‍ജന്‍റീനായുടെ തലസ്ഥാനമായ ബുവനസ് അയേഴ്സിന്‍റെ പ്രാന്തപ്രദേശത്താണ് 12 പേരുടെ മരണത്തിനിടയാക്കുകയും 200-ല്‍ ഏറെ പേരെ മുറിപ്പെടുത്തുകയും ചെയ്ത അപകടം ഉണ്ടായത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേവഴി അയച്ച സന്ദേശത്തിലൂടെയാണ് മാര്‍പാപ്പ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ തന്‍റെ അനുശോചനം അറിയിച്ചത്. വേദനയുടെ ഈ നിമിഷങ്ങളില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും മുറിപ്പെട്ടവര്‍ക്കും തന്‍റെ ആത്മീയ സാന്നിദ്ധ്യവും പ്രാര്‍ത്ഥനയും വാഗ്ദാനം ചെയ്ത പാപ്പ, അവര്‍ക്ക് തന്‍റെ അപ്പസ്തോലിക ആശിര്‍വ്വാദവും നല്കി.








All the contents on this site are copyrighted ©.