2011-09-14 20:37:39

ലോകം ഉറ്റുനോക്കുന്ന
അസ്സീസി സമ്മേളനം


14 സെപ്റ്റംമ്പര്‍ 2011, റോം
ഏവരും അസ്സീസിയുടെ ആത്മീയ ചൈതന്യത്തിലേയ്ക്ക് ഉറ്റുനോക്കുകയാണെന്ന്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍,
നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് പ്രസ്താവിച്ചു. വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണമായ ഇറ്റലിയിലെ അസ്സീസിയില്‍ ഒക്ടോബര്‍ മാസത്തില്‍ അരങ്ങേറാന്‍ പോകുന്ന ലോകമത നേതാക്കളുടെ സമ്മേളനത്തെക്കുറിച്ച് വത്തിക്കാന്‍റെ ദിനപത്രമായ ഒസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ പ്രസ്താവനയിലാണ് കര്‍ദ്ദിനാള്‍ ടെര്‍ക്സണ്‍ ഇപ്രകാരം പ്രസ്താവിച്ചത്.

ഒക്ടോബര്‍ 27-ാം തിയതി ഒത്തുചേരുന്ന ലോക മതനേതാക്കളുടെ സമ്മേളനത്തില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പങ്കെടുക്കും. 1986-ല്‍ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാന്‍ പാപ്പ വിളിച്ചുകൂട്ടിയ, ലോക സമാധാനത്തിനായുള്ള വിവിധ മതനേതാക്കളുടെ സമ്മേളനത്തിന്‍റെ 25-ാം വാര്‍ഷികം പ്രമാണിച്ചാണ് ബനനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വീണ്ടും അസ്സീസിയില്‍ ഈ സംഗമം വിളിച്ചു കൂട്ടുന്നതെന്നും കര്‍ദ്ദിനാള്‍ ടെര്‍ക്സണ്‍ തന്‍റെ പ്രസ്താവനയില്‍ വെളിപ്പെടുത്തി.









All the contents on this site are copyrighted ©.