2011-09-13 18:15:14

മതങ്ങള്‍ സമൂഹത്തിന്‍റെ ധാര്‍മ്മീക തത്വങ്ങളെ സ്വാധീനിക്കുന്നു: ആര്‍ച്ച് ബിഷപ്പ് മെംബേര്‍ത്തി,


13 സെപ്തംബര്‍ 2011, റോം

മതങ്ങള്‍ പൊതുജീവിതത്തിന്‍റെ മുഖ്യധാരയില്‍ നിന്നു പാര്‍ശ്വവല്‍ക്കരിക്കപ്പെടരുതെന്ന് വത്തിക്കാന്‍റെ വിദേശബന്ധകാര്യാലയത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ച് ബിഷപ്പ് ഡൊമനിക്ക് മംമ്പേര്‍ത്തി. യൂറോപ്പിന്‍റെ സുരക്ഷയ്ക്കും സഹകരണത്തിനും വേണ്ടിയുള്ള ഒ.എസ്.സി.എസ് സംഘടന ക്രൈസ്തവര്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചു പഠിക്കുന്നതിനുവേണ്ടി പന്ത്രണ്ടാം തിയതി തിങ്കളാഴ്ച റോമില്‍ നടത്തിയ വട്ടമേശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. ക്രൈസ്തവഭൂരിപക്ഷമുള്ള നാടുകളില്‍ പോലും അവര്‍ക്കെതിരേ ആക്രമണങ്ങളും വിവേചനങ്ങളും നടക്കുന്നതിന്‍റെ അപായസൂചനകള്‍ ദൃശ്യമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ തടയുന്നതിന് വ്യക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച ആര്‍ച്ച് ബിഷപ്പ് ആപേക്ഷികതാ വാദവും മതനിരപേക്ഷകതയും യഥാര്‍ത്ഥ മതസ്വാതന്ത്ര്യത്തിനു വിലങ്ങു തടിയാകുന്നുണ്ടെന്നും പ്രസ്താവിച്ചു. മതസ്വാതന്ത്ര്യമെന്നാല്‍ ആരാധനാ സ്വാതന്ത്ര്യം മാത്രമല്ലെന്നും മതവിശ്വാസം പ്രഖ്യാപിക്കാനും, വിദ്യാഭ്യാസം നല്‍കാനും മതപരിവര്‍ത്തനം നടത്താനും രാഷ്ട്രീയ സംവാദങ്ങളില്‍ സംഭാവനകള്‍ നല്‍കികൊണ്ട് പൊതുജീവിതത്തില്‍ പങ്കുചേരാനുമുള്ള അവകാശങ്ങളും അത് ഉള്‍ക്കൊള്ളുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് മെംബേര്‍ത്തി വ്യക്തമാക്കി,








All the contents on this site are copyrighted ©.