2011-09-13 18:17:17

പാക്കിസ്ഥാന്‍ പ്രളയദുരന്തം – യു.എന്‍ സഹായമെത്തുന്നു,


13 സെപ്തംബര്‍ 2011, ഇസ്ലാമാബാദ്

കടുത്ത മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന തെക്കന്‍ പാക്കിസ്ഥാനിലെ സിന്ധ്യാ പ്രവിശ്യായിലേക്ക് ഐക്യരാഷ്ട്രസംഘടന ഭക്ഷണവും മരുന്നുമെത്തിക്കാനാരംഭിച്ചുവെന്ന് ഐക്യരാഷ്ടസംഘടനയുടെ വാര്‍ത്താബുള്ളറ്റിന്‍ വെളിപ്പെടുത്തി. ഐക്യരാഷ്ട്രസംഘടനയുടെ ഭക്ഷൃസുരക്ഷാവിഭാഗവും ലോകാരോഗ്യസംഘടനയും സംയുക്തമായാണ് പാക്കിസ്ഥാനിലേക്ക് സഹായമെത്തിക്കുന്നത്, വെളളപ്പൊക്കത്തിലും പേമാരിയിലും ഇരുനൂറ്റിഒന്‍പതുപേര്‍ മരണമടഞ്ഞുവെന്നാണ് ഔദ്യോഗീക കണക്ക്. അഞ്ചു ലക്ഷത്തിലധികം പേര്‍ ഭവനരഹിതരായിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കത്തോലിക്കാ ഉപവി സംഘടനയായ കാരിത്താസും സ്ഥലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും വെള്ളപ്പൊക്കമുണ്ടായ ഈ സ്ഥലങ്ങളില്‍ ഇത്തരം പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടികണ്ട് പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന് കാരിത്താസിന്‍റെ പ്രാദേശീകനേതൃത്വം കുറ്റപ്പെടുത്തി. ദുരിതബാധിതരായ ജനങ്ങള്‍ ഭക്ഷണവും ശുദ്ധജലവുമില്ലാതെ വലയുകയാണെന്ന് ഹൈഡ്രാബാദ് രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോണ്‍ റോഡ്രിഗസ് വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.








All the contents on this site are copyrighted ©.