2011-09-12 17:19:49

ഡോ.റെന്‍സോ പെഗോറാറോ ജീവനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ ചാന്‍സലര്‍


12 സെപ്തംബര്‍ 2011, വത്തിക്കാന്‍
ഫാദര്‍ ഡോ.റെന്‍സോ പെഗോറാറോയെ ജീവനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ ചാന്‍സലറായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചു. ഇറ്റലിയിലെ പാദുവാ സ്വദേശിയായ അദ്ദേഹം ജൈവധാര്‍മ്മീകതയെക്കുറിച്ചു നടത്തിയിട്ടുള്ള പഠനങ്ങളും ഗവേഷണങ്ങളും അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമാണ്. ദേശീയ ആരോഗ്യസുരക്ഷാ സമിതിയംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം വൈദ്യശാസ്ത്ര രംഗത്തെ ധാര്‍മ്മീകത, മതവും ജൈവധാര്‍മ്മീകതയും, മനുഷ്യരില്‍ നടത്തുന്ന പരീക്ഷണങ്ങള്‍, ശാരീരികാവയവങ്ങളുടെ മാറ്റിവയ്ക്കല്‍, വയോധീക പരിചരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അനേകം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.









All the contents on this site are copyrighted ©.