2011-09-08 20:23:36

സാക്ഷരത
സമാധാനത്തിന്
ലോക സാക്ഷരതാ ദിനം


8 സെപ്റ്റംമ്പര്‍ 2011, ന്യൂയോര്‍ക്ക്
സാക്ഷരത സമാധാനത്തിനെന്ന്, ഐക്യരാഷ്ട്ര സംഘടനയുടെ ശിശുക്ഷേമ വിഭാഗം, UNESCO പുറത്തിറക്കിയ സന്ദേശം പ്രസ്താവിച്ചു.
സെപ്റ്റംമ്പര്‍ 8-ാം തിയതി വ്യാഴാഴ്ചയാണ് ഐക്യ രാഷ്ട്ര സംഘടന സാക്ഷരതാ ദിനം ആചരിച്ചത്. ലോക ജനസംഖ്യയുടെ പകുതിയിലധികം പ്രായപൂര്‍ത്തിയായവരും സാക്ഷരത നേടത്തവരാണെന്ന സത്യം അമ്പരപ്പിക്കുന്നതാണെന്നും. അതില്‍ പകുതിയിലധികവും സ്ത്രീകളാണെന്നും, ഐക്യ രാഷ്ട്ര സംഘടനയുടെ ശിശുക്ഷേമ വിഭാഗത്തിന്‍റെ വക്താവ്, ക്ലിന്‍റന്‍ റോബിന്‍സണ്‍ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇന്ത്യ, ചൈന, ആഫ്രിക്ക പോലുള്ള ജനസാന്ദ്രത കൂടിയ രാഷ്ട്രങ്ങളിലാണ് താഴ്ന്ന സാക്ഷരതാ നിരക്ക് നിലവിലുള്ളതെന്നും യുഎന്നിന്‍റെ വക്താവ് ചൂണ്ടിക്കാട്ടി.
‘സാക്ഷരത സമാധാനത്തിന്’ എന്ന ആപ്തവാക്യവുമായി
ഐക്യരാഷ്ട്ര സംഘടനയുടെ ശിശുക്ഷേമ വിഭാഗം 45-ാമത് സാക്ഷരതാ ദിനം ആചരിക്കുമ്പോള്‍, അറിവിലൂടെ അനുരജ്ഞനവും സ്നേഹവും സമാധാനവും ലോകത്ത് വളര്‍ത്താമെന്ന പ്രത്യാശയാണുള്ളത് റോബിന്‍സണ്‍ പ്രസ്താവിച്ചു.
മത മൗലികവാദത്തിന്‍റെയും രാഷ്ട്രീയ കലാപങ്ങളുടെയും സ്വാര്‍ത്ഥതയുടെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് മനുഷ്യകുലം സമാധാനത്തിന്‍റെ പാതയില്‍ ചരിക്കുവാന്‍, പ്രധാനമായും മൂല്യങ്ങളുടെയും ജീവിത ലക്ഷൃങ്ങളുടെയും ശരിയായ സംവേദനശേഷി പ്രായപൂര്‍ത്തിയായവര്‍ സാക്ഷരതയിലൂടെ ആര്‍ജ്ജിച്ചെങ്കിലേ സാധിക്കുകയുള്ളൂവെന്ന് യുഎന്നിന്‍റെ വക്താവ് ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.