2011-09-08 20:17:19

ഡല്‍ഹി
ഭീകരാക്രമണത്തെ
സഭ അപലപിച്ചു


8 സെപ്റ്റംമ്പര്‍ 2011, റോം
ഡല്‍ഹിയിലുണ്ടായ ഭീകരാക്രമണത്തെ സഭ ശക്തമായി അപലപിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഭാരതത്തിലെ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് സന്ദേശത്തിലൂടെ അറിയിച്ചു. സെപ്റ്റംമ്പര്‍ 8-ാ തിയതി വ്യാഴാഴ്ച പ്രദേശിക സമയം രാവിലെ 10 മണിക്കാണ് ഡല്‍ഹിയിലെ ഹൈക്കോടതി വളപ്പില്‍ suitcase ബോംബ് സ്ഫോടനമുണ്ടായത്. 12 പേരുടെ മരണത്തിനിടയാക്കുകയും നൂറോളംപേരെ മുറിപ്പെടുത്തുകയും ചെയ്ത സംഭവം അറിഞ്ഞ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്, റോമില്‍വെച്ച് ഫീദെസ് വാര്‍ത്താ ഏജെന്‍സിക്കു നല്കിയ അഭിമുഖത്തിലാണ് ഭീകരാക്രമണത്തില്‍ ഭാരത സഭയുടെ അതിയായ ദുഃഖവും അതോടൊപ്പം പ്രതിഷേധവും അറിയിച്ചത്. മാര്‍പാപ്പയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കും മറ്റ് സഭാസംബന്ധമായ കാര്യങ്ങള്‍ക്കുമായി റോമില്‍ എത്തിയതായിരുന്നു ബോംബെ അതിരൂപതാദ്ധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്.
പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയായ-
ഹൂജി, ഉത്തരവാദിത്വം ഏറ്റെടുത്ത, ഉഗ്രസ്ഫോടനത്തെ അപലപിച്ചുകൊണ്ട് ദേശീയ മെത്രാന്‍ സമിതിക്കുവേണ്ടി സെക്രട്ടറി ഫാദര്‍ ബാബു ജോസഫും അടിയന്തിരമായി വാര്‍ത്താക്കുറിപ്പ് ഇറക്കുകയുണ്ടായി.
നിര്‍ദ്ദോഷികളുടെ മരണത്തിനിടയാക്കിയ സ്ഫോനത്തെ ദേശീയ വിരുദ്ധരുടെ നീചമായ പ്രവര്‍ത്തിയെന്നു വിശേഷിപ്പിച്ച സിബിസിഐയുടെ വക്താവ്,
സംയമനം പാലിച്ച് സമാധാനത്തിന്‍റെ പാതയില്‍ ചരിക്കണമെന്ന് വാര്‍ത്താക്കുറിപ്പിലൂടെ ജനങ്ങളോട് ആഹ്വാനംചെയ്തു.
ദേശീയ അഭ്യന്തര സുരക്ഷാ വിഭാഗങ്ങള്‍ ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയും കൂടുതല്‍ അന്വേഷണങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.









All the contents on this site are copyrighted ©.