2011-09-07 19:16:00

സത്യസന്ധതയും
മാന്യതയും അനിവാര്യം


7 സെപ്റ്റംമ്പര്‍ 2011, ഗൗഹാത്തി
പൊതുജീവിതത്തില്‍ സത്യസന്ധതയും മാന്യതയും അനവാര്യമെന്ന്,
ആര്‍ച്ചുബിഷ്പ്പ് തോമസ് മേനാംപറമ്പില്‍ ഗൗഹാത്തി അതിരൂപതാദ്ധ്യക്ഷന്‍ പ്രസ്താവിച്ചു. ഭാരതത്തിന്‍റെ പൊതുമേഖലയില്‍ അമിതമായുള്ള അഴിമതിക്കെതിരെ ഗൗഹാത്തി പട്ടണമദ്ധ്യത്തില്‍ നിരാഹാര സമരം തുടരുന്ന ചാനു ശര്‍മ്മിളയെ സെപ്തംമ്പര്‍ 6-ാം തിയതി സന്ദര്‍ശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ആര്‍ച്ചുബിഷ്പ്പ് മേനാംപറമ്പില്‍.
പ്രവാചക ദാര്‍ഢ്യമുള്ള പ്രതികരണത്തിലൂടെ ജനാധിപത്യത്തിന്‍റെ നടത്തിപ്പില്‍ അതിയായ കരുതല്‍ കൊണ്ടുവരാന്‍ സഹായിച്ച അന്നാ ഹസാരെയെപ്പോലെ,
വടക്കു കിഴക്കെ ഇന്ത്യയുടെ സായുധ സേനാ വിഭാഗത്തിന്‍റെ
Armed Forces of North East India അഴിമതിക്കെതിരെ ചാനു ശര്‍മ്മിള നടത്തുന്ന പോരാട്ടത്തെ താന്‍ പിന്‍തുണയ്ക്കുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് മേനാംപറമ്പില്‍ പ്രസ്താവിച്ചു. നിരാഹാര സമരം തുടരുന്ന 37 വയസ്സുകാരിയെ പിന്‍താങ്ങുന്ന ജനകീയ പ്രസ്ഥാനങ്ങള്‍ സംഘടിച്ച്, ദേശീയതലത്തില്‍ നീതിക്കായി സ്വരമുയര്‍ത്തുമെന്നും ആര്‍ച്ചുബിഷപ്പ് തന്‍റെ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു.
ഭാരതത്തിലെ ക്രിസ്തീയ സഭകളുടെ പ്രസിഡന്‍റ്, വടക്കുകിഴക്കെ ഇന്ത്യാ നീതി പരിപാലന സംഘത്തിന്‍റെ പ്രതിനിധി എന്നിവരും നീതിക്കായുള്ള ജനകീയ പ്രക്ഷോഭത്തെ പിന്‍തുണച്ചു പ്രസംഗിച്ചു.









All the contents on this site are copyrighted ©.