2011-09-07 19:22:11

വെല്ലുവിളികളെ നേരിടാന്‍
നിശ്ചയദാര്‍ഢ്യം വേണമെന്ന്
-ബാന്‍ കി മൂണ്‍


7 സെപ്റ്റംമ്പര്‍ 2011, ന്യൂസിലാണ്ട്
സുസ്ഥിര വികസനത്തിന് മനക്കരുത്തും നിശ്ചയദാര്‍ഢ്യവും രാഷ്ട്രങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ പാലിക്കണമെന്ന് ബാന്‍ കി മൂണ്‍, ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ സെക്രട്ടറി. ന്യൂസിലന്‍റിലെ ഓക്കലാന്‍റ് പട്ടണത്തില്‍ സമ്മേളിച്ച പസിഫിക്ക് ദ്വീപു-രാഷ്ട്രങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ
ഉച്ചകോടി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബാന്‍ കീ മൂണ്‍. സെപ്റ്റംമ്പര്‍ 6-ാം തിയതി ചൊവ്വാഴ്ച ഓക്ക്ലാന്‍റില്‍ ആരംഭിച്ച ഉച്ചകോടിയുടെയും ലോകകപ്പ് റഗ്ബി മത്സരത്തിന്‍റെയും ഒത്തുചേരല്‍ പ്രതീകാത്മകമാണെന്നു പറഞ്ഞ മൂണ്‍, റഗ്ബിയില്‍ പല്ലു നഷ്ടപ്പെടുമ്പോള്‍ നയതന്ത്ര മേഖലയില്‍ മാന്യത നഷ്ടപ്പെടാമെന്നും വ്യംഗ്യാര്‍ത്ഥത്തില്‍ പ്രസ്താവിച്ചു.
പരിസ്ഥിതി, കാലാവസ്ഥ, സുരക്ഷ, പുരോഗതി, സമ്പത്ത് എന്നീ മേഖലകളില്‍ ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന അനിശ്ചിതത്വവും വെല്ലുവിളികളും നിശ്ചയദാര്‍ഢ്യത്തോടും ഗഹനമായ പരിചിന്തനത്തോടുംകൂടെ
ലോക രാഷ്ട്രങ്ങള്‍ ഒത്തൊരുമിച്ച് നേരിടണമെന്ന് മൂണ്‍ ആഹ്വാനംചെയ്തു.









All the contents on this site are copyrighted ©.