2011-09-07 19:06:06

പാവങ്ങളുടെ അമ്മയ്ക്ക്
സ്മരണാഞ്ജലി


7 സെപ്റ്റംമ്പര്‍ 2011, കല്‍ക്കട്ട
മദര്‍ തെരേസായുടെ സ്നേഹസ്മരണയ്ക്കു മുന്നില്‍ ആയിരങ്ങള്‍ സമ്മേളിച്ചു.
സെപ്റ്റംമ്പര്‍ 5-ാം തിയതി തിങ്കളാഴ്ച വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ
14-ാം ചരമവാര്‍ഷികം അനുസ്മരിച്ചു കൊണ്ടാണ് മദറിന്‍റെ സ്മാരക മണ്ഡപത്തില്‍ ജാതി മതഭേദമെന്യേ ജനങ്ങള്‍ സമ്മേളിച്ചത്.
“ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും സ്നേഹിക്കുവിന്‍,” എന്ന സുവിശേഷ സന്ദേശവുമായിട്ടാണ്, 2003-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തിയ, മദര്‍ തെരേസായുടെ അനുസ്മരണ പ്രാര്‍ത്ഥനകളും ചരമവാര്‍ഷിക പരിപാടികളിലും
മദറിന്‍റെ പ്രവര്‍ത്തന കേന്ദ്രമായിരുന്ന കല്‍ക്കട്ടയിലെ നിര്‍മ്മല്‍ ഹൃദയ് ഭവനത്തില്‍ ആചരിച്ചത്.
മദര്‍ കാണിച്ചുതന്ന ക്രിസ്തു സ്നേഹത്തിന്‍റെ ശൈലിയില്‍ അനാഥരായവരെ അന്തസ്സോടെ ജീവിക്കാനും മരിക്കാനും സഹായിക്കുന്ന ദൗത്യം
കല്‍ക്കട്ടയിലെ ഉപവികളുടെ സഹോദരികള്‍ ഇന്നും ലോകമെമ്പാടും തുടരുന്നുവെന്ന്, നിര്‍മ്മല്‍ ഹൃദയ് ഭവനത്തിലെ സുപ്പീരിയര്‍ സിസ്റ്റര്‍ അലക്സിയ പ്രസ്താവിച്ചു. ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ക്ക് മാനുഷിക സ്നേഹത്തേക്കാളുപരി ആത്മീയ സ്നേഹത്തിനായുള്ള ദാഹമുണ്ടെന്നും സിസ്റ്റര്‍ അലക്സിയ പങ്കുവച്ചു.
അഴിമതിയും അനീതിയും നടമാടുന്ന ഭാരതത്തിന്‍റെ ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടില്‍ മദര്‍ തെരേസായുടെ അനുസ്മരണം രാഷ്ട്രത്തിന്‍റെ മനസ്സാക്ഷിയില്‍ വലിയൊരു വെല്ലുവിളിയാണെന്ന്, പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ പ്രഭാഷണം നടത്തില്‍ ഫാദര്‍ സെഡ്രിക്ക് പ്രകാശ് പ്രസ്താവിച്ചു.
2011-ാമാണ്ടില്‍ മദര്‍ തെരേസായുടെ ജന്മശദാബ്ദി ആനുസ്മരിച്ചുകൊണ്ട് ഭാരതസര്‍ക്കാര്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനം കൊച്ചിയില്‍ ചരമവാര്‍ഷിക ദിനമായ സെപ്തംമ്പര്‍ 5-ാം തിയതി ഉദ്ഘാടനംചെയ്യപ്പെട്ടു.









All the contents on this site are copyrighted ©.