2011-09-06 16:08:05

ലാളിത്യത്തോടെ ഓണം ആഘോഷിക്കാന്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആഹ്വാനം


6 സെപ്റ്റംമ്പര്‍ 2011, കൊച്ചി

കേരള കത്തോലിക്കാ മെത്രാന്‍ സമിതി എല്ലാ മലയാളികള്‍ക്കും സമാധാനത്തിന്‍റെയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്‍റെയും ഈശ്വരാനുഗ്രഹത്തിന്‍റെയും ഓണാശംസകള്‍ നേരുന്നു. ലാളിത്യത്തോടെ ഓണം ആഘോഷിക്കണെമെന്നും അതു പങ്കുവയ്പ്പിന്‍റെ അനുഭവമാക്കിതീര്‍ക്കണമെന്നും സെപ്തംബര്‍ ആറാം തിയതി പുറത്തിറക്കിയ ആശംസാക്കുറിപ്പില്‍ കെ.സി.ബി.സി അഭ്യര്‍ത്ഥിച്ചു. മദ്യമെന്ന സാമൂഹ്യവിപത്ത് ഓണാഘോഷത്തില്‍ നിന്നും പൂര്‍ണ്ണമായി അകറ്റി നിറുത്താന്‍ ആഹ്വാന‍ം ചെയ്ത മെത്രാന്‍ സമിതി സാഹോദര്യവും ഐക്യവും സ്നേഹവും നന്മയും ദേശസ്നേഹവും പങ്കുവയ്ക്കാനും വളര്‍ത്താനും ഓണാഘോഷങ്ങള്‍ക്കു സാധിക്കട്ടെയെന്നും ആശംസിച്ചു. കെ.സി.ബി.സി പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആഡ്രൂസ് താഴത്ത്, വൈസ് പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സീസ് കല്ലറയ്ക്കല്‍, സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് എന്നിവര്‍ സംയുക്തമായാണ് ആശംസാസന്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.







All the contents on this site are copyrighted ©.