2011-09-06 16:02:47

ദിവ്യകാരുണ്യം സമകാലിക ലോകത്തോടുള്ള ക്രൈസ്തവ പ്രതികരണത്തിന്‍റെ കേന്ദ്രബിന്ദു - കര്‍ദിനാള്‍ ജൊവാന്നി ബാറ്റിസ്റ്റ റെ


6 സെപ്റ്റംമ്പര്‍ 2011, അങ്കോണ – ഇറ്റലി

സമകാലിക ലോകത്ത‍െ സംഭവികാസങ്ങളോടുളള ക്രൈസ്തവ പ്രതികരണത്തിന്‍റെ കേന്ദ്രബിന്ദുവാണ് ദിവ്യകാരുണ്യമെന്നു കര്‍ദിനാള്‍ ജൊവാന്നി ബാറ്റിസ്റ്റ റെ. നാലാം തിയതി ഞായറാഴ്ച ഇറ്റലിയിലെ അങ്കോണയില്‍ ഇരുപത്തിയഞ്ചാം ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസിന്‍റെ പ്രാരംഭ ദിവ്യബലിയില്‍ വചന പ്രഘോഷണം നടത്തുകയായിരുന്നു പാപ്പായുടെ പ്രത്യേക പ്രതിനിധിയായി ചടങ്ങില്‍ പങ്കെടുക്കുന്ന അദ്ദേഹം. ദൈവത്തെകൂടാതെയുള്ള ജീവിതശൈലി ആഗ്രഹിക്കുന്ന സംസ്ക്കാരത്തിനു മുന്നില്‍ ദൈവവിശ്വാസം പ്രഘോഷിക്കാന്‍ ക്രൈസ്തവര്‍ ഭയപ്പെടരുതെന്ന വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ ആവര്‍ത്തിച്ച കര്‍ദിനാള്‍ ജീവിതവും സംസ്ക്കാരവും നവീകരിക്കാനുള്ള ശക്തി ക്രിസ്തുവില്‍നിന്നു നേടാന്‍ ദിവ്യകാരുണ്യസമ്മേളനം സഹായകമാകട്ടെയ‍െന്നും ആശംസിച്ചു. സെപ്തംബര്‍ പതിനൊന്നാം തിയതി ഞായറാഴ്ച ദിവ്യകാരുണ്യ കോണ്‍ഗ്രസിന്‍റെ സമാപനസമ്മേളനത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പങ്കെടുക്കും.








All the contents on this site are copyrighted ©.