2011-09-05 16:45:19

സമര്‍പ്പിതര്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചുകൊണ്ട് ദൈവസ്നേഹത്തിനു സാക്ഷൃം നല്‍കണമെന്ന് ആര്‍ച്ച് ബിഷപ്പ് ജിറേലി


5 സെപ്റ്റംമ്പര്‍ 2011, വിയറ്റ്നാം

ഒരുമിച്ചു പ്രവര്‍ത്തിച്ചുകൊണ്ട് ദൈവസ്നേഹത്തിനു സാക്ഷൃം നല്‍കണമെന്ന് പേപ്പല്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ജിറേലി വിയറ്റ്നാമിലെ സമര്‍പ്പിതരെ ആഹ്വാനം ച‍െയ്തു. സെപ്തംമ്പര്‍ നാലാം തിയതി ഞായറാഴ്ച വിയറ്റ്നാമിലെ ഹ്യുയേ അതിരൂപതയില്‍ അപ്പസ്തോലിക സന്ദര്‍ശനം നടത്തുകയായിരുന്നു ആര്‍ച്ച് ബിഷപ്പ് ലെയോപോള്‍ഡോ ജിറേലി. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാതെ ഭാവിയിലേക്കു നോക്കുവാന്‍ സന്ന്യസ്തരെ ആഹ്വാനം ചെയ്ത ആര്‍ച്ച് ബിഷപ്പ് ബുദ്ധിമുട്ടുകളുടെ മുന്നിലും ദൈവസ്നേഹത്തിനു സാക്ഷൃം നല്‍കാന്‍ അവരെ പ്രോത്സാഹിപ്പിച്ചു. മാര്‍പാപ്പയുടെ സാന്നിദ്ധ്യം പ്രാദേശിക സഭാംഗങ്ങള്‍ക്കിടയിലെത്തിക്കുകയാണ് തന്‍റെ ദൗത്യമെന്ന് പ്രസ്താവിച്ച ആര്‍ച്ച് ബിഷപ്പ് ജിറേലി പരിശുദ്ധസിംഹാസനവും വിയറ്റ്നാമും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടൊത്തു പ്രവര്‍ത്തിക്കുന്നതും അന്നാട്ടിലെ രൂപതകള്‍ തമ്മിലുള്ള ബന്ധവും പ്രാദേശിക സഭയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള ബന്ധവും ബലപ്പെടുത്തുന്നതും തന്‍റെ കടമയാണെന്നും വിശദീകരിച്ചു.







All the contents on this site are copyrighted ©.