2011-09-01 18:07:50

ഭാരതത്തിലെ
മെത്രന്മാരുടെ
‘ആദ് ലീമിനാ’ സന്ദര്‍ശനം


1 സെപ്റ്റംമ്പര്‍ 2011, കാസില്‍ ഗണ്ടോള്‍ഫോ
ഭാരതത്തിലെ മെത്രാന്മാരുടെ മാര്‍പാപ്പയുമായുള്ള ad limina ഔദ്യോഗിക കൂടിക്കാഴ്ച, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് നയിക്കുന്ന സംഘത്തോടെ
പുനരാരംഭിച്ചു. സെപ്റ്റംമ്പര്‍ 1-ാം തിയതി വ്യാഴാഴ്ച രാവിലെ കാസില്‍ ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാല വസതിയില്‍വച്ചാണ് മുംബൈ അതിരൂപതാദ്ധ്യക്ഷനും ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായ, കര്‍ദ്ദിനാള്‍ ഗ്രേഷ്യസും സംഘവും മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.
മുംമ്പൈ സഹായ മെത്രാന്‍, ബിഷപ്പ് ആഞ്ഞേലോ റുഫീനോ,
നാഗപ്പൂര്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ആബ്രാഹം വിരുതുകുളങ്ങര,
ഗോവാ-ഡാമന്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരി,
ഗോവയുടെ മുന്‍മെത്രാപ്പോലീത്താ, ആര്‍ച്ചു. റാവുള്‍ ഗൊണ്‍സാല്‍വെസ്,
ഗുജറാത്തിലെ ഗാന്ധിനഗര്‍ അതിരൂപതാദ്ധ്യക്ഷന്‍,
ആര്‍ച്ചു. സ്റ്റാനിസ്ലാവൂസ് ഫെര്‍നാന്‍ഡസ്,
ബാംഗളൂര്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചു. ബര്‍ണ്ണാര്‍ഡ് മോറസ് എന്നിവരാണ് മാര്‍പാപ്പയുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയ പശ്ചിമ ഭാരതത്തിലെ സഭാദ്ധ്യക്ഷന്മാര്‍.
മാര്‍ച്ചു മാസത്തില്‍ ആരംഭിച്ച ഔദ്യോഗിക സന്ദര്‍ശനം സെപ്തംബര്‍ 3-ാം തിയതി ശനിയാഴ്ച പശ്ചിമ ഭാരതത്തിലെ മെത്രാന്മാരുടെ കൂടിക്കാഴ്ചയോടെ സമാപിക്കും. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ മെത്രാന്മാര്‍ പാപ്പയുമായി നടത്തുന്ന ഔദ്യോഗിക കൂടിക്കാഴ്ചയും സഭാഭരണ കാര്യങ്ങളുടെ പങ്കുവയ്ക്കലുമാണ് ആദ് ലീമിനാ സന്ദര്‍ശനം.








All the contents on this site are copyrighted ©.