2011-08-31 20:31:37

‘ലങ്ക മാതാ’
സൗഹാര്‍ദ്ദതയുടെ
സ്രോതസ്സ്


31 ആഗസ്റ്റ് 2011, കൊളംമ്പോ
ജാതി-മതഭേദമെന്യേ ആയിരങ്ങള്‍ക്ക് സമാശ്വാസമാണ് ‘ലങ്ക മാതാ’യെന്ന് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ചിത്, കൊളംമ്പോ രൂപതാദ്ധ്യക്ഷന്‍ പ്രസ്താവിച്ചു.
ശ്രീലങ്കയില്‍ കൊളംമ്പോയ്ക്കു സമീപമുള്ള തേവത് ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആഗസ്റ്റ് 28-ാം തിയതി ഞായറാഴ്ച ദിവ്യബലിമദ്ധ്യേ നടത്തിയ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ രഞ്ചിത് ഇപ്രകാരം പ്രസ്താവിച്ചത്. റോമിലെ മേരി മെയ്ജര്‍ ബസിലിക്കയുടെ റെക്ടര്‍, കര്‍ദ്ദിനാള്‍ ബര്‍ണ്ണാഡ് ഫ്രാന്‍സിസ് ലോ മുഖ്യകാര്‍മ്മികനായി അര്‍പ്പിക്കപ്പെട്ട സമൂഹബലിയില്‍ ശ്രീലങ്കയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ജോസഫ് സ്പിത്തേരിയും സഹകാര്‍മ്മികനായിരുന്നു.
ജാതി മത ഭേദമെന്യേ ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമായി ആയിരങ്ങള്‍ എത്തിച്ചേര്‍ന്ന മരിയന്‍ ബസിലിക്കാ ദേശീയ കൂട്ടായ്മയുടെയും മതസൗഹാര്‍ദ്ദതയുടെയും പ്രതീകമാണെന്നും കര്‍ദ്ദിനാള്‍ രഞ്ചിത്
തന്‍റെ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു.
ദിവ്യബലിയെത്തുടര്‍ന്ന് വത്തിക്കാന്‍ സ്ഥാനപതി കര്‍ദ്ദിനാള്‍ സ്പിതേരി രോഗികള്‍ക്കായുള്ള പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വ്വാദം നില്കി.








All the contents on this site are copyrighted ©.