2011-08-31 20:35:45

സന്താന സമ്പത്തും
ജീവസംസ്കാരവും


31 ആഗസ്റ്റ് 2011, കേരളം
സന്താന സമ്പത്ത് ജീവന്‍റെ സംസ്കാരം വളര്‍ത്തുമെന്ന്, സാലു മെച്ചേരി, കേരളത്തിലെ സയണ്‍ ജീവോന്മുഖ പ്രസ്ഥാനത്തിന്‍റെ Sion prolife movement വക്താവ് പ്രസ്താവിച്ചു. കേരളത്തിലെ കത്തോലിക്കാ കുടുംബങ്ങളില്‍ കുട്ടകളുടെ എണ്ണം ആശങ്കാകുലമാം വിധം കുറഞ്ഞതിന്‍റെ പശ്ചാത്തലത്തില്‍, സന്താനോല്പാദനം പ്രോത്സാഹിപ്പിക്കുവാന്‍ കേരളത്തിലെ മാനന്തവാടി രൂപതിയുടെ ജീവോന്മുഖ പ്രസ്ഥാനമാണ് ധനസഹായ പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്.
രണ്ടാമതൊരു കുഞ്ഞു ജനിക്കുന്ന കുടുംബത്തിന് സംഘടന നല്കുന്ന പതിനായിരം രൂപയുടെ സ്ഥിരനിക്ഷേപ ധനമാണ് ഇപ്പോള്‍ നല്കുന്ന ആനുകൂല്യമെന്ന് സംഘടനയുടെ ഉപദേഷ്ഠാവും സ്ഥലത്തെ ഫൊറോനാ വികാരിയുമായ ഫാദര്‍ ജോസ് കൊച്ചാറയ്ക്കല്‍ വാര്‍ത്താ ഏജെന്‍സികളെ അറിയിച്ചു. പ്രാദേശിക തലത്തില്‍ കത്തോലിക്കരുടെ എണ്ണത്തില്‍ വന്നിട്ടുള്ള ഗണ്യമായ കുറവു പരിഗണിച്ച് കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ട് കുടുംബങ്ങളുടെ വലുപ്പം കൂട്ടുകയാണ് പ്രസ്ഥാനത്തിന്‍റെ ലക്ഷൃമെന്ന് മാനന്തവാടി രുപതയ്ക്കുവേണ്ടി ഫാദര്‍ കൊച്ചാറയ്ക്കല്‍ അറിയിച്ചു.
2008-ല്‍ കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതി സന്താന വര്‍ദ്ധനവിനെയും ജീവന്‍റെ സംസ്കാരത്തെയും പരാമര്‍ശിച്ചുകൊണ്ട്
പ്രത്യേക ആഹ്വാനം പ്രദേശിക തലത്തില്‍ നടത്തിയിട്ടുള്ളതാണ്.









All the contents on this site are copyrighted ©.