2011-08-31 20:17:13

ആത്മീയ
മൂല്യങ്ങളുണര്‍ത്തുന്ന
റമദാന്‍ പെരുന്നാള്‍


31 ആഗസ്റ്റ് 2011, ഫ്രാന്‍സ്
സുഖലോലുപതയുടെ ലോകത്ത് ആത്മീയമൂല്യങ്ങള്‍ കൈമാറുന്ന തിരുനാളാണ് റമദാനെന്ന്, ബിഷപ്പ് ഗില്‍ബര്‍ട്ട് ഔബ്രി, ഫ്രാന്‍സിലെ സെന്‍റ് ഡെന്നിസ് രൂപതാദ്ധ്യക്ഷന്‍ പ്രസ്താവിച്ചു. ആഗസ്‌റ്റ് 30-ാം തിയതി ചൊവ്വാഴ്ച റമദാന്‍ നോന്‍പാചരണം സമാപിപ്പിച്ചുകൊണ്ടുള്ള ഈദുള്‍ ഫിത്തിര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്ന ബിഷപ്പ് ഔബ്രി.
സ്വാര്‍ത്ഥത ഭരിക്കുകയും അമിതമായ വ്യക്തിസ്വാതന്ത്ര്യം ഉത്തരവാദിത്വങ്ങളെ തട്ടിമറിക്കുകയും, സുഖലോലുപത ജീവിത നിയമമാക്കപ്പെടുകയും ചെയ്യുന്ന ചുറ്റുപാടില്‍ യുവതലമുറയ്ക്ക് മാനുഷികവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ കൈമാറുന്ന അവസരമാവട്ടെ റമദാന്‍ തിരുനാളെന്ന് ബിഷപ്പ് ഔബ്രി ആശംസിച്ചു. മതങ്ങള്‍ തമ്മില്‍ അന്തരങ്ങള്‍ ഉണ്ടെങ്കിലും, ആത്മീയ മൂല്യങ്ങള്‍ ജീവിക്കുകയാണ് മതങ്ങളുടെ ലക്ഷൃമെന്നും, മനുഷ്യര്‍ തമ്മിലുള്ള തുറവും സൗഹാര്‍ദ്ദതയുംവഴി സമൂഹത്തില്‍ മാനവീകത വളര്‍ത്താന്‍ പരിശ്രമിക്കണമെന്നും തന്‍റെ റമദാന്‍ സന്ദേശത്തില്‍ ബഷപ്പ് ഔബ്രി ഉദ്ബോധിപ്പിച്ചു. മുസ്ലീങ്ങളുടെ ബുര്‍ക്കാ നിരോധികൊണ്ട് സര്‍ക്കാര്‍ ഇറക്കിറയ സര്‍ക്കുലറിന്‍റെ പ്രതിഷേധ തരംഗം ഉയര്‍ന്നു നില്കുന്ന സാമൂഹ്യ പശ്ചാത്തിലാണ് ഇത്തവണത്തെ റമദാന്‍ തിരുനാള്‍.









All the contents on this site are copyrighted ©.