2011-08-26 20:32:26

സാമ്പത്ത്യ മാന്ദ്യത്തിന്‍റെ
ധാര്‍മ്മിക വശം


26 ആഗസ്റ്റ് 2011, അമേരിക്ക
സമൂഹം നേരിടുന്ന തൊഴിലില്ലായ്മയും ദാരിദ്ര്യവും
സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, ധാര്‍മ്മിക വെല്ലുവിളിയും
വിശ്വാസ പരീക്ഷണവുമാണെന്ന്, അമേരിക്കയിലെ മെത്രാന്‍ സമിതി പ്രസ്താവിച്ചു. ആഗസ്റ്റ് 28-ാം തിയതി ഞായറാഴ്ച ദേശീയ തലത്തില്‍ ആചരിക്കപ്പെടുന്ന തൊഴില്‍ ദിനത്തോടനുബന്ധിച്ചിറക്കിയ സന്ദേശത്തിലാണ് അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതി ഇപ്രകാരം നിരീക്ഷിച്ചത്.
അടിസ്ഥാനപരമായും തകര്‍ന്നിരിക്കുന്ന ആഗോള സമ്പദ് വ്യവസ്ഥയില്‍ വിശ്വാസത്തിന്‍റെ വീക്ഷണം മാത്രമേ മനുഷ്യനെ തുണ്യ്ക്കൂ, എന്ന് മെത്രാന്‍ സമിതിക്കുവേണ്ടി നീതി-ന്യായ കമ്മിഷന്‍റെ ചെയര്‍മാന്‍
ബിഷപ്പ് സ്റ്റീഫന്‍ ബ്ലയര്‍ പ്രസ്താവിച്ചു.
പാവങ്ങളോടും നിര്‍ധനരോടും സഹാനുഭാവം പുലര്‍ത്തുന്ന
പഴയനിയമകാലം മുതലുള്ള വിശുദ്ധഗ്രന്ഥ ദര്‍ശനം
ഇത്തരുണത്തില്‍ സമൂഹത്തില്‍ വളര്‍ത്തിയെടുക്കണമെന്ന് കലിഫോര്‍ണിയായിലെ സ്റ്റോക്ടണ്‍ രൂപതാദ്ധ്യക്ഷന്‍ കൂടിയായ
ബിഷപ്പ് ബ്ലയര്‍ സന്ദേശത്തിലൂടെ ജനങ്ങളെ ഉദ്ബോധിപ്പിച്ചു.

നീതിബോധത്തോടെ പാവങ്ങളോടു പരിഗണനയുള്ളവരായും,
സമ്പദ് വ്യവസ്ഥിതിയിലും പണമിടപാടുകളിലും ക്രിസ്തു പഠിപ്പിക്കുന്ന സുവിശേഷത്തിലെ വിരക്തിയും വിശ്വസ്ത ദാസന്‍റെ രൂപവും
ക്രൈസ്തവര്‍ ഇക്കാലഘട്ടത്തില്‍ സ്വീകരിക്കേണ്ടത് പ്രതിസന്ധികളെ മറികടക്കാന്‍ അനിവാര്യമാണെന്നും സന്ദേശം ഉദ്ബോധിപ്പിച്ചു..

സാമ്പത്തിക നീതി, തൊഴില്‍, തൊഴിലാളി എന്നീ മേഖലകളിലുള്ള സഭാപഠനങ്ങള്‍ റേരും നൊവാരും മുതല്‍ ഇന്നുവരെയ്ക്കും സുവിശേഷ മൂല്യങ്ങളില്‍ അധിഷ്ഠിതമാണെന്നും സന്ദേശം ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.