2011-08-26 20:37:28

വിനിമയ ശൃംഖലയില്‍
സഭ പ്രവേശിക്കണമെന്ന്


26 ആഗസ്റ്റ് 2011, ഡല്‍ഹി
ആശയവിനിമയ സാങ്കേതികത സൗകര്യങ്ങള്‍ ദേശീയ-സഭാതലത്തില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഉള്‍ക്കൊള്ളണമെന്ന്, ബിഷപ്പ് ചാക്കോ തോട്ടുമാരിക്കല്‍,
ഭാരത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മാധ്യമ കമ്മിഷന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു. ആഗസ്റ്റ് 24-ാം തിയതി ഡല്‍ഹിയിലെ സിബിസിഐ കേന്ദ്രത്തില്‍ സമാപിച്ച ഭാരതത്തിലെ പ്രാദേശിക സഭകളുടെ മാധ്യമ കമ്മിഷന്‍ സെക്രട്ടറിമാരുടെ സമ്മേളനത്തിലാണ് ബിഷപ്പ് ചാക്കോ ഇപ്രകാരം ആഹ്വാനംചെയ്തത്. സഭാ വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ വേണ്ടുവോളം പ്രസക്തികൊടുക്കുന്നില്ല, എന്ന് പരാതിപ്പെടുന്നതിനു പകരം, ഇന്‍റെര്‍ നെറ്റ്, വെബ്-സൈറ്റ് മുതലായ മാധ്യമ ശൃഖലകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് സഭാ പ്രവര്‍ത്തനങ്ങളും സന്ദേശങ്ങളും ആധുനിക മാധ്യമ ശൃഖലയിലെത്തിക്കുകയും പങ്കുവയ്ക്കുമാണ് വേണ്ടതെന്ന് ഇന്‍റോര്‍ രൂപതാദ്ധ്യക്ഷന്‍ കൂടിയായ ബിഷപ്പ് ചാക്കോ ഉദ്ബോധിപ്പിച്ചു.

വെബ് സൈറ്റിന്‍റെ വിന്യാസം, വികസനം, പ്രവര്‍ത്തനം, അതിന്‍റെ ദേശിയ നയങ്ങള്‍ നിയമങ്ങള്‍ എന്നിവ സമ്മേളനം പഠന വിഷയമാക്കി.
സിബിസിഐയുടെ പരിഷ്ക്കരിച്ച വെബ്സൈറ്റിന് പ്രാദേശിക സഭകേന്ദ്രങ്ങളുടെയും മറ്റു മാധ്യമ കേന്ദ്രങ്ങളുടെയും പിന്‍തുണ ഉണ്ടാകണമെന്ന് ബിഷപ്പ് ചാക്കോ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.
ഭാരതത്തിലെ 13 സഭാ പ്രവിശ്യകളുടെ പ്രതിനിധികളും സഭാതലത്തിലുള്ള മറ്റു മാധ്യമ പ്രവര്‍ത്തകരുമായി 50 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
സിബിസിഐ മാധ്യമ കമ്മിഷന്‍ സെക്രട്ടറി ഫാദര്‍ ജോര്‍ജ്ജ് പ്ലത്തോട്ടം ത്രിദിന സമ്മേളനത്തില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദിപറഞ്ഞു.








All the contents on this site are copyrighted ©.