2011-08-26 20:41:22

പരിസ്ഥിതി പോഷണത്തിന്
കെ.സി.ബി.സി.


26 ആഗസ്റ്റ് 2011, കൊച്ചി
അടുത്ത അദ്ധ്യായന വര്‍ഷം മുതല്‍ കേരളത്തിലെ കത്തോലിക്കാ വിദ്യാലയങ്ങളില്‍ പരിസ്ഥിതി സംരക്ഷണത്തിന് പ്രാമുഖ്യം നല്കുമെന്ന്,
ഫാദര്‍ സ്റ്റീഫന്‍ ആലത്തറ, കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഡപ്യൂട്ടി സെക്രട്ടറി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ആഗസ്റ്റ് 25-ാം തിയതി വ്യാഴാഴ്ച പുറത്തിറക്കിയ കെസിബിസിയുടെ വാര്‍ത്താക്കുറിപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുന്‍അദ്ധ്യായന വര്‍ഷങ്ങളില്‍ ആരോഗ്യപരിപാലനം, വിദ്യാഭാസം എന്നീ മേഖലകളില്‍ നടത്തിയ പദ്ധതികള്‍ പോലെതന്നെ, പ്രവൃത്തി-ബദ്ധമായ ബോധവത്ക്കരണ പരിപാടികളിലൂടെ പരിസ്ഥിതി സംരക്ഷണം ശീലം യുവമനസ്സുകളില്‍ വളര്‍ത്തിയെടുക്കുകയും യാഥാര്‍ത്ഥൃമാക്കുകയും ചെയ്യുമെന്ന് ഫാദര്‍ ആലത്തറ വ്യക്തമാക്കി.
സംസ്ഥാനത്തുള്ള ആറായിരത്തിലേറെ കത്തോലിക്കാ സ്ക്കൂളുകളും ഇരുന്നൂറിലേറെ കോളെജുകളും സംഘടിതമായി പ്രവര്‍ത്തിച്ചാല്‍
പരിസ്ഥിതി സംരക്ഷണമേഖലയില്‍ കേരളത്തില്‍ ഫലവത്തായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും കെസിസിബിസിയുടെ വക്താവ് ചൂണ്ടിക്കാട്ടി.

ഡിസംബറില്‍ സമ്മേളിക്കുന്ന കേരളത്തിലെ മെത്രാന്മാരുടെ സമ്മേളനം പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രായോഗിക പദ്ധതികള്‍ക്ക് അന്തിമരൂപം നല്കുമെന്നും ഫാദര്‍ ആലത്തറ വ്യക്തമാക്കി.
സൃഷ്ടി ദൈവത്തിന്‍റെ ദാനമാണെന്നും അത് പരിപോഷിപ്പിക്കുകയാണ് നശിപ്പിക്കുയല്ല മനുഷ്യധര്‍മ്മമെന്നുമുള്ള, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ സത്യത്തില്‍ സ്നേഹം, Caritas in veritate എന്ന പ്രമാണരേഖയിലെ പ്രബോധനം ഇതുവഴി കേരളസഭ പ്രാവര്‍ത്തികമാക്കുകയാണെന്ന് കെസിബിസി വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.









All the contents on this site are copyrighted ©.