2011-08-24 18:47:42

യുവജനസംഗമം 2013
റിയോ ദെ ജനീരോ


24 ആഗസ്റ്റ് 2011, ബ്രസീല്‍
ഫുഡ്ബോളും കാര്‍ണ്ണിവലും മാത്രമല്ലാ ബ്രസീലെന്ന് 2013 യുവജനസംഗമം തെളിയിക്കുമെന്ന് കര്‍ദ്ദിനാള്‍ റെയ്മൂണ്ടോ അസ്സീസ്, ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് പ്രസ്താവിച്ചു. ആഗസ്റ്റ് 24-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍റെ ദിനപത്രം, ഒസര്‍വത്തോരെ റോമാനോയ്ക്കു നല്കിയ പ്രസ്താവിനയിലാണ് അപ്പരേസിഡാ രൂപതാദ്ധ്യക്ഷനും ദേശീയ മെത്രാന്‍സമിതിയുടെ അദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ അസ്സീസ് ഇപ്രകാരം പ്രസ്തവിച്ചത്. വിസ്തൃതിയിലും ജനസാന്ദ്രതയിലും ഏറ്റവും വലുപ്പമേറിയ ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലിന്‍റെ ജനസംഖ്യയുടെ 74 ശതമാനം കത്തോലിക്കരാണെന്നും അതില്‍ 15– 0-നും വയസ്സിനുമിടയ്ക്കുള്ള യുവജനങ്ങള്‍ 50 ലക്ഷത്തോളമാണെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി.

ലാറ്റിനമേരിക്കന്‍ കരീബിയന്‍ നാടുകളിലെ യുവജനങ്ങള്‍ക്ക് സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും കുളിര്‍കാറ്റായിരിക്കും ആസന്നമാകുന്ന സമ്മേളനമെന്നും, കൊണ്‍കവാഡോ മലയില്‍ കരങ്ങള്‍വിരിച്ചു നില്ക്കുന്ന ക്രിസ്തു ലോക യുവതയെ 2013-ല്‍ റിയോ ഡെ ജനീരോ പട്ടണത്തിലേയ്ക്ക് ആനയിക്കുമെന്നും പ്രത്യാശാപൂര്‍വ്വം കര്‍ദ്ദിനാള്‍ അസ്സീസ് പ്രസ്താവിച്ചു.

2002-ല്‍ സാം പാവ്ളോ പട്ടണം സന്ദര്‍ശിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോട് യുവജനസമ്മേളനത്തിന് ബ്രസീലില്‍ ആതിഥ്യമേകാനുള്ള അനുമതി ചോദിച്ചതും കര്‍ദ്ദിനാള്‍ പ്രസ്താവിനയില്‍ അനുസ്മരിച്ചു.








All the contents on this site are copyrighted ©.