2011-08-24 19:06:44

മാഡ്രിഡ് സമ്മേളനം
മെത്രാന്മാരുടെ സിനഡിന്
ഒരാമുഖം


24 ആഗസ്റ്റ് 2011, റോം
ലോക യുജനസമ്മേളനം ക്രൈസ്തവ സമൂഹങ്ങളുടെ ആഗോളതലത്തിലുള്ള നൈസര്‍ഗ്ഗികമായ വളര്‍ച്ചയുടെ തെളിവായിരുന്നുവെന്ന്,
ഫാദര്‍ അന്ത്രെയാ കൊപ്രോവിസ്കി, വത്തിക്കാന്‍ റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ പ്രസ്താവിച്ചു.
സ്പെയിനിലെ മാഡ്രിഡില്‍ നടന്ന ലോകയുവജന മാമാംഗത്തെ വിലയിരുത്തിക്കൊണ്ട് വത്തിക്കാന്‍ റോഡിയോ പ്രവര്‍ത്തകരുമായി പങ്കുവച്ച റിപ്പോര്‍ട്ടിലാണ് ഫാദര്‍ കൊപ്രോവിസ്കി ഇപ്രകാരം പ്രസ്താവിച്ച്.

ആഗോള സഭയുടെ ആസന്നമാകുന്ന ഒക്ടോബര്‍ 2012-ലെ മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിന് നല്ല ആമുഖമായിരുന്നു മാഡ്രിഡ് സംഗമെന്ന് അദ്ദേഹം പ്രസ്താവിച്ചു. യുവജനങ്ങളുടെ വിശ്വാസത്തിലുള്ള വളര്‍ച്ച ലക്ഷൃംവച്ച മാഡ്രിഡ് സംഗമംപോലെ, സഭാ ഗാത്രത്തിന്‍റെ വിശ്വാസത്തിലുള്ള പുനര്‍ജ്ജീവനമാണ് സിനഡ് നവസുവിശേഷവത്ക്കരണത്തിലൂടെ ആഗ്രഹിക്കുന്നതെന്നും ഫാദര്‍ കൊപ്രോവിസ്ക്കി തന്‍റെ റിപ്പോര്‍ട്ടില്‍ വത്തിക്കാന്‍ റോഡിയോ പ്രവര്‍ത്തകരുമായി പങ്കുവച്ചു.

അതിവേഗം പരിവര്‍ത്തന വിധേയമാകുന്ന ലോകത്തിന്‍റെ സാമൂഹ്യ സാംസ്കാരിക പശ്ചാത്തലത്തിന് അനുയോജ്യമായ സഭയുടെ നവീകരണപദ്ധതിയില്‍ മധ്യമപ്രവര്‍ത്തകര്‍ ശുഷ്ക്കാന്തിയോടെ പങ്കുചേരണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു.









All the contents on this site are copyrighted ©.