2011-08-24 19:00:27

കാണ്ഡമാല്‍
ഓര്‍മ്മദിനം


24 ആഗസ്റ്റ് 2011, ഡല്‍ഹി
അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭാരതത്തിലെ ക്രൈസ്തവര്‍ സമാധാനത്തിന്‍റെ പാത സ്വീകരിക്കുമെന്ന്, ആര്‍ച്ചുബിഷപ്പ് ജോണ്‍ ബാര്‍വ്വാ, കട്ടാക്ക് ഭൂവനേശ്വര്‍ അതിരൂപതാദ്ധ്യക്ഷന്‍ അറിയിച്ചു. ഒറീസ്സയിലെ കാണ്ഡമാല്‍ ജില്ലയില്‍ ഭാരതത്തിലെ ക്രൈസ്തവര്‍ക്കെതിരെയുണ്ടായ ഏറ്റവും വലിയ അധിക്രമത്തിന്‍റെ മൂന്നാം വാര്‍ഷിക ദിനമായ ആഗസ്റ്റ് 24-ാം തിയതി നല്കിയ സന്ദേശത്തിലാണ് ആര്‍ച്ചുബിഷ്പ്പ് ബാര്‍വ്വാ ഇപ്രകാരം പ്രസ്താവിച്ചത്.
100 പോരുടെ മരണത്തിനിടയാക്കുകയും നൂറുകണക്കിന് ഭവനങ്ങള്‍ കത്തിനശിക്കുകയും 50,000-ത്തോളം ക്രൈസ്തവര്‍ നാടുവിട്ടോടിപ്പോവുകയും ചെയ്യേണ്ടി വന്ന ഹിന്ദുമത മൗലിക വാദികളുടെ അധിക്രമത്തെ അപലപിച്ച ആര്‍ച്ചുബിഷപ്പ്, എന്നും സമാധാനത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും പതറാത്ത പാതയില്‍ മുന്നേറണമെന്ന് ജനങ്ങളോട് ആഹ്വാനംചെയ്തു.
ഒറീസ്സായും കാണ്ഡമാലും പൊതുവേ ശാന്തമാണെങ്കിലും,
ക്രൈസ്തവ വിവേചനത്തിന്‍റെയും പീഡനങ്ങളുടെയും കഥകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ലെന്ന്, പ്രാദേശിക സഭയുടെ സാരഥ്യം പുതുതായി ഏറ്റെടുത്ത ആര്‍ച്ചുബിഷപ്പ് ബാര്‍വ്വാ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.