2011-08-19 15:45:43

സൊമാലിയായില്‍ കോളറബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന


19 ആഗസ്റ്റ് 2011, കെനിയ

വരള്‍ച്ചാ ദുരന്തമനുഭവിക്കുന്ന സൊമാലിയായുടെ തെക്കന്‍ പ്രദേശങ്ങളില്‍ കോളറയും ‍അതിസാരവും പടര്‍ന്നു പിടിക്കുന്നുവെന്ന് ലോകാരാഗ്യ സംഘടന വെളിപ്പെടുത്തുന്നു. രോഗബാധിതരില്‍ എഴുപത്തിയഞ്ചു ശതമാനത്തിലധികംപേരും അഞ്ചു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളാണ്, ശുദ്ധജലത്തിന്‍റെ അഭാവവും, വൃത്തിഹീനമായ അന്തരീക്ഷവും, പോഷകാഹാരകുറവുമാണ് രോഗം അതിവേഗം പടരുന്നതിന്‍റെ കാരണങ്ങള്‍. അടിന്തരമായ ബഹുമുഖ പദ്ധതികളിലൂടെ മാത്രമേ ഈ പകര്‍ച്ചാവ്യാധികള്‍ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് പതിനെട്ടാം തിയതി വ്യാഴാഴ്ച ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സംഘടനയുടെ ശിശുക്ഷേമ സമിതിയും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വിശദീകരിച്ചു. .








All the contents on this site are copyrighted ©.