2011-08-19 15:37:52

മാര്‍പാപ്പയ്ക്ക് ഇറ്റലിയുടെ പ്രസിഡന്‍റ് ആശംസകള്‍ നേര്‍ന്നു.


19 ആഗസ്റ്റ് 2011, ഇറ്റലി

ഇരുപതാം വിദേശ അപ്പസ്തോലിക പര്യടനം നടത്തുന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് ഇറ്റലിയുടെ പ്രസിഡന്‍റ് ജോര്‍ജ്ജോ നാപ്പോളിത്താനോ ആശംസകള്‍ നേര്‍ന്നു. എന്നത്തേക്കാളുമധികമായി ഇന്ന് യുവജനങ്ങള്‍ക്ക് ആവശ്യമായിരിക്കുന്ന പ്രത്യാശയുടെ സന്ദേശം നല്‍കാന്‍ മാര്‍പാപ്പയ്ക്കു സാധിക്കുമെന്ന് തനിക്കുറപ്പാണെന്നും പ്രസിഡന്‍റ് നാപ്പോളിത്താനോ സന്ദേശത്തില്‍ പ്രസ്താവിച്ചു. ഇരുപത്താറാം ലോകയുവജന ദിനാഘോഷത്തോടനുബന്ധിച്ച് പതിനെട്ടാം തിയതി വ്യാഴാഴ്ച റോമില്‍ നിന്നു മാഡ്രിഡിലേക്കു യാത്രയായ മാര്‍പാപ്പ യാത്രാമധ്യേ അയച്ച സന്ദേശത്തിന് മറുപടിയായാണ് അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തിയത്. അനിശ്ചിതമായ ഭാവിയെ നേരിടുക എന്ന വെല്ലുവിളി അഭിമുഖീകരിക്കുന്ന യുവതലമുറയുടെ ആത്മീയമായ വളര്‍ച്ചയില്‍ ലോകയുവജനദിനസമ്മേളനങ്ങള്‍ വളരെ പ്രധാന്യമര്‍ഹിക്കുന്നുവെന്നും പ്രസിഡന്‍റ് ജോര്‍ജ്ജോ നാപ്പോളിത്താനോ സന്ദേശത്തില്‍ രേഖപ്പെടുത്തി.








All the contents on this site are copyrighted ©.