2011-08-19 15:43:08

ആഗസ്റ്റ് 19 – ലോക മാനവീയകതാദിനം


19 ആഗസ്റ്റ് 2011, ന്യൂയോര്‍ക്ക്

മാനവ കുടുംബത്തെ കൂടുതല്‍ ഐക്യപ്പെടുത്തുന്ന യാത്രയാരംഭിക്കാന്‍ ലോക മാനവീയകതാ ദിനത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആഹ്വാനം ചെയ്തു. ആഗസ്റ്റ് പത്തൊന്‍പതാം തിയതി ലോക മാനവീയകതാദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്നതോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തിലാണ് ഈ ലോകത്ത‍െ അഭിവൃദ്ധിപ്പെടുത്താന്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ ബാന്‍കി മൂണ്‍ ലോകജനതയെ ക്ഷണിച്ചത്. എല്ലാക്കൊല്ലവും മാനുഷീക പ്രതിസന്ധികള്‍ ഉണ്ടാകുന്നുവെന്നും ഇത്തരം ദുരന്തസാഹചര്യങ്ങളില്‍ നിസ്സഹായരായ ജനങ്ങളെ സഹായിക്കാന്‍ പ്രത്യാശയുടെ സന്ദേശവുമായി അനേകം സ്ത്രീ പുരുഷന്‍മാര്‍ സന്നദ്ധപ്രവര്‍ത്തനത്തിനിറങ്ങുന്നുണ്ടെന്നും ബാന്‍ കി മൂണ്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
സന്നദ്ധപ്രവര്‍ത്തവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടവരെ ആദരപൂര്‍വ്വം അനുസ്മരിച്ച ബാന്‍ കി മൂണ്‍ സന്നദ്ധപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കു വേണ്ട നടപടികള്‍ ഉറപ്പുവരുത്തുമെന്നും പ്രതിജ്ഞയെടുത്തു.








All the contents on this site are copyrighted ©.