2011-08-18 20:01:35

മാഡ്രിഡ്
യുവജനത്തിന്
ദിശാസൂചികയെന്ന്


18 ആഗസ്റ്റ് 2011, സ്പെയിന്‍
ഉത്തരാധുനികതയുടെ ആഴമായ പ്രതിസന്ധികളില്‍ മാഡ്രിഡ് സമ്മേളനം യുവജനങ്ങള്‍ക്ക് ദിശാബോധം നല്കുമെന്ന്, കര്‍ദ്ദിനാള്‍ അന്തോണിയോ വരേലാ, മാഡ്രിഡ് അതിരൂപതാദ്ധ്യന്‍ മാധ്യമങ്ങളോടു പറഞ്ഞു.
മതനിരപേക്ഷതയും ആപേക്ഷികാ സിദ്ധാന്തവും യുവജനങ്ങളുടെ ജീവിതത്തില്‍ അപകടകരമാം വിധത്തില്‍ മൂല്യഛ്യുതിയും അര്‍ത്ഥമില്ലായ്മയും സൃഷ്ടിക്കുന്ന ഇക്കാലഘട്ടത്തില്‍ ക്രിസ്തുവില്‍ കേന്ദ്രീകരിച്ച് വ്യക്തവും പ്രേരകവുമായ, ശക്തവുമായ അടിത്തറ പാകുകയാണ് സമ്മേളനത്തിന്‍റെ ലക്ഷൃമെന്ന് സംഘാടക സമിതിയുടെയും ദേശിയ മെത്രാന്‍ സമിതയുടെയും പ്രസിഡന്‍റായ കര്‍ദ്ദിനാള്‍ വരേലാ, ഉദ്ഘാടന പരിപാടികള്‍ക്കുശേഷം നടത്തിയ മാധ്യമ സമ്മേളനത്തില്‍ പ്രസ്താവിച്ചു.
നന്മയുടെ സുരക്ഷിതമായ മേഖലകളില്‍ വേരുറയ്ക്കാത്ത യുവാക്കളെ സഹായിക്കുവാനും അവരെ രക്ഷിക്കാനും ക്രിസ്തുവിലുള്ള കൂട്ടായ്മയിലൂടെ സാധിക്കുമെന്ന് കര്‍ദ്ദിനാള്‍ വരേല പ്രസ്താവിച്ചു. ജീവന്‍, വിവാഹം, കുടുംബം എന്നീ മേഖലകളില്‍ പ്രകൃതി നിയമങ്ങളെപ്പോലും നിഷേധിച്ചുകൊണ്ട് രാജ്യങ്ങള്‍ നടത്തിയിട്ടുള്ള നിയമനിര്‍മ്മാണം ഏറെ ഭീതിജനകമാണെന്നും, അങ്ങിനെയുള്ള കാലഘട്ടത്തില്‍ യുവാക്കള്‍ക്ക് ധാര്‍മ്മികബോധവും പ്രത്യാശയും നല്കുന്ന കടമയാണ് മാഡ്രിഡ് സമ്മേളനത്തിനുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.








All the contents on this site are copyrighted ©.