2011-08-17 20:24:06

സാമൂഹ്യ സംഘട്ടനങ്ങള്‍ക്കു പിന്നില്‍
സാമ്പത്തിക പ്രതിസന്ധിയെന്ന്


17 ആഗസ്റ്റ് 2011, ഡല്‍ഹി
ലണ്ടണ്‍ നഗരം കത്തിയ സംഭവം നിലവിലുള്ള ആഗോള സമ്പാത്തിക മാന്ദ്യത്തിന്‍റെ പ്രതിഫലനമെന്ന് ബ്രിട്ടിഷ് സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധന്‍, മൈക്ക് കെല്ലി ചൂണ്ടിക്കാട്ടി. ആഗസ്റ്റ് 8-ാം തിയതി ലണ്ടന്‍ നഗരത്തെ അഗ്നിക്കിരയാക്കിയ ജനപ്രക്ഷോഭത്തെ വിലയിരുത്തിക്കൊണ്ട് ഊക്കാന്‍ Ucan വാര്‍ത്താ ഏജെന്‍സിക്കു ഡല്‍ഹിയില്‍ നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. സാമ്പത്തിക–ഭക്ഷൃ സുരക്ഷിതത്ത്വമില്ലായ്മയാണ് ജനപ്രക്ഷോഭങ്ങള്‍ക്കും ക്രമ-സമാധാന ലംഘനങ്ങള്‍ക്കും ചരിത്രത്തില്‍ വഴിതെളിച്ചിട്ടുള്ളതെന്ന് കെല്ലി നിരീക്ഷിച്ചു.

അമേരിക്ക പോലുള്ള ഏറ്റവും സമ്പന്ന രാഷ്ട്രങ്ങള്‍ക്ക്
ലോക സാമ്പത്തിക വ്യവസ്ഥിതിയെ തുണയ്ക്കുവാന്‍ സാധിക്കാതെ നില്ക്കുമ്പോള്‍, അവരെ ആശ്രയിച്ചു നില്കുന്ന രാഷ്ട്രങ്ങളും,
സാമ്പത്തിക പ്രതിസന്ധിയലമര്‍ന്നിരിക്കുന്ന ലോകത്തിലെ ഇതര രാഷ്ട്രങ്ങളും, ഇതുപോലുള്ള സാമൂഹ്യപ്രതിസന്ധികള്‍ നേരിടാന്‍ ഇടയുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ആഗോള തലത്തിലുള്ള വന്‍ നിക്ഷേപധനത്തിന്‍റെ തിരോധാനം,
തകരുന്നു സ്റ്റോക്ക് മാര്‍ക്കറ്റുകള്‍, സമ്പാദ്യ നിരക്കിലുള്ള വന്‍ പതനം എന്നിവ ആഗോള തലത്തില്‍ പ്രതീക്ഷിക്കാവുന്ന സാമൂഹ്യ പ്രതിസന്ധികളുടെ അടയാളങ്ങളായി പരിഗണിക്കേണ്ടതാണെന്നും, മുന്‍കരുതലുകള്‍ എടുക്കേണ്ടതാണെന്നും മൈക്ക് കെല്ലി ചൂണ്ടിക്കാട്ടി.

പൊലീസിനെ നിര്‍വ്വീര്യമാക്കിക്കൊണ്ട് ലണ്ടണിലെ ടോട്ടണ്‍ഹാമില്‍ തുട‌ങ്ങി ബര്‍മിങ്ഹാം വരെ നീണ്ടുനിന്ന കൊള്ളയും തീവയ്പ്പും ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെയും സാമൂഹ്യ അരക്ഷിതാവസ്ഥയുടെയും പ്രകടമായ പ്രതിഫലനങ്ങളാണെന്ന് കെല്ലി നിരീക്ഷിച്ചു.









All the contents on this site are copyrighted ©.