2011-08-17 20:29:41

ആര്‍ച്ചുബിഷപ്പ് കൊര്‍ണേലിയൂസ്
മതങ്ങളെ മാനിച്ച
മതമേലദ്ധ്യക്ഷന്‍


17 ആഗസ്റ്റ് 2011, കൊച്ചി
ആര്‍ച്ചുബിഷപ്പ് കൊര്‍ണേലിയൂസ് ഇതര മതങ്ങളെ മാനിച്ച മതമേലദ്ധ്യക്ഷനായിരുന്നെന്ന്, കെ. എസ്. രാധാകൃഷ്ണന്‍
കേരള സംസ്കൃ സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ പ്രസ്താവിച്ചു. അന്തരിച്ച ആര്‍ച്ചുബിഷപ്പ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലിന്‍റെ പേരില്‍ ആഗസ്റ്റ് 16-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ അനുസ്മരണ യോഗത്തില്‍ നല്കിയ സന്ദേശത്തിലാണ് ഡോ. രാധാകൃഷ്ണന്‍ ഇപ്രകാരം പ്രസ്താവിച്ചത്.
ഹൈന്ദവ വിശ്വാസത്തിന്‍റെ മൂലമായ ഉപിനിഷത്തുക്കളുടെയും വേദങ്ങളുടെയും പണ്ഡിതനായിരുന്ന ആര്‍ച്ചുബിഷപ്പ് കൊര്‍ണേലിയൂസ് ഹിന്ദുമതത്തെ മാത്രമല്ല, ഇതര മതങ്ങളോടും മതവിശ്വാസികളോടും സ്നേഹവും സഹിഷ്ണുതാഭാവവും പുലര്‍ത്തിയിരുന്ന
ആത്മീയ ആചാര്യനായിരുന്നെന്ന്, അദ്ദേഹത്തിന്‍റെ ദീര്‍ഘകാല സുഹൃത്തായിരുന്ന ഡോ. രാധാകൃഷ്ണന്‍ പ്രസ്താവിച്ചു.

(7-ാം ചരമ ദിനത്തോടനുബന്ധിച്ച്) എറണാകുളത്തെ അഗജാനിയന്‍ ഹാളില്‍ സമ്മേളിച്ച അനുസ്മരണ യോഗത്തില്‍ വരാപ്പുഴ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷ്പ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അദ്ധ്യക്ഷനായിരുന്നു.
കേന്ദ്രമന്ത്രിമാരായ കെ. കെ. ആന്‍റെണി, കെ. വി. തോമസ്, എന്നിവര്‍ പങ്കെടുത്ത അനുസ്മരണ സമ്മേളനത്തില്‍ അതിരൂപതാ വികാരി ജനറല്‍ മോണ്‍സീഞ്ഞോര്‍ അലക്സ് വടക്കുംതല നന്ദിപ്രകാശിപ്പിച്ചു.









All the contents on this site are copyrighted ©.