2011-08-16 16:35:44

സംസ്ക്കാരച്യുതി ആധുനീക ലോകത്തെ ഏറ്റവും വലിയ ദുരന്തമെന്ന് ആര്‍ച്ച് ബിഷപ്പ് മേനാം പറമ്പില്‍


16 ആഗസ്റ്റ് 2011, ഗുവഹാത്തി

ആഗോളവല്‍ക്കരണത്തിന്‍റെ ഫലമായി തങ്ങളുടെ സംസ്ക്കാരങ്ങളില്‍ നിന്നകലുന്ന മനുഷ്യര്‍ അവര്‍ക്കു പാരമ്പര്യമായി ലഭിച്ച ധാര്‍മ്മീക മൂല്യങ്ങള്‍ മറന്നു പോകുന്നുവെന്ന് ഗുവഹാത്തി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് തോമാസ് മേനാംപറമ്പില്‍. ദൈവീകവചനത്തിന്‍റെ മിഷനറിമാര്‍ നേതൃത്വം നല്‍കുന്ന സാസ്ക്കാരിക സംഘടന സംസ്കൃതിയുടെ ആഭിമുഖ്യത്തില്‍ ഗുവഹാത്തിയില്‍ നടന്ന പഠനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം, ദശവല്‍സരങ്ങള്‍ക്കു മുന്‍പ് നാം സ്വാതന്ത്ര്യത്തിനുവേണ്ടി അതിയായി ആഗ്രഹിച്ചുവെങ്കിലും ഇപ്പോള്‍ വിഭജിത മനോഭാവങ്ങള്‍ വളര്‍ത്തുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കും ഉത്തരവാദിത്വരഹിതമായ മാധ്യമങ്ങള്‍ക്കും നമ്മുടെ വിവേചനാശക്തിയെ അടിയറവച്ചുകൊണ്ട് നാം തന്നെ നമ്മുടെ സ്വാതന്ത്ര്യത്തിനു തടസ്സം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാംസ്ക്കാരീകക്ഷയം, അക്രമം, അഴിമതി, പ്രകൃതി നശീകരണം തുടങ്ങിയ വിഷയങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്താണെന്നും അദ്ദേഹം പ്രസ്താവിച്ചു.








All the contents on this site are copyrighted ©.