ദൈവീക മനോഹാരിത കണ്ടെത്താനും അതില്‍ ജീവിക്കാനും
പഠിക്കണമെന്ന് കര്‍ദിനാള്‍ തെത്തമാന്‍സി യുവജനങ്ങളെ ആഹ്വാനം ചെയ്തു. ഓഗസ്ററ് പതിനഞ്ചാം
തിയതി തിങ്കളാഴ്ച സ്പെയിനിലെ ബാര്‍സലോണായില്‍ പരിശുദ്ധ മറിയത്തിന്‍റെ തിരുന്നാള്‍ദിവ്യബലി
മധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ് ലോകയുവജനദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ യുവജനങ്ങളോട്
കര്‍ദിനാള്‍ ഈയാഹ്വാനം നടത്തിയത്. വിശ്വാസപൂര്‍ണ്ണമായ ജീവിതം നയിക്കുന്നവര്‍ തങ്ങളുടെ
ജീവിതത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും ദൈവീകസാന്നിദ്ധ്യം തിരിച്ചറിയുമെന്ന് പറഞ്ഞ അദ്ദേഹം
പരിശുദ്ധ മറിയത്തെപ്പോലെ സ്വന്തം ജീവിതത്തിലൂടെ ദൈവത്തിനു മഹത്വം നല്‍കാനും യുവജനങ്ങളെ
പ്രോത്സാഹിപ്പിച്ചു. കന്യാകമറിയത്തെപ്പോലെ സ്വന്തം ഭവനത്തില്‍ നിന്നിറങ്ങി പ്രത്യാശയും
ഐക്യദാര്‍ഡ്യവും ആവശ്യമുള്ളവരുടെ പക്കലേക്കു അവരെ ക്ഷണിച്ച കര്‍ദിനാള്‍ സ്നേഹത്തിന്‍റെ
ഈ പാതയില്‍ തുടരാന്‍ ഉപവിയുടെ മാതാവായ പരിശുദ്ധ മറിയം അവരെ സഹായിക്കട്ടെയെന്നും ആശംസിച്ചു.