2011-08-12 16:06:59

വടക്കുകിഴക്കന്‍ ആഫ്രിക്കയിലെ ജനങ്ങള്‍ക്ക് വീണ്ടും മാര്‍പാപ്പയുടെ സഹായം



12.08.2011, റോം
ക്ഷാമവും വരള്‍ച്ചയും മൂലം ദുരിതമനുഭവിക്കുന്ന വടക്കുകിഴക്കന്‍ ആഫ്രിക്കയിലെ ജനങ്ങള്‍ക്ക് വീണ്ടും മാര്‍പാപ്പയുടെ സഹായം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെനിയായിലെ അഞ്ചു രൂപതകളിലേക്കും എത്യോപ്യായിലെ ആറുരൂപതകളിലേക്കുമാണ് കോര്‍ ഊനും പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഈ ദിവസങ്ങളില്‍ സഹായമെത്തിച്ചത്. ഓഗസ്ററ് പതിനൊന്നാം തിയതി വ്യാഴാഴ്ച ഒസ്സേര്‍വാത്തോരെ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ കോര്‍ ഊനും പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ കാര്യദര്‍ശി ഫാദര്‍ ജൊവാന്നി പിയെത്രോ ദാല്‍ തോസോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വടക്കുകിഴക്കന്‍ ആഫ്രിക്കയിലെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ് അവിടേക്കു സഹായമെത്തിക്കുന്നതില്‍ മാര്‍പാപ്പ പ്രഥമനായിരുന്നുവെന്നും ഫാദര്‍ ദാല്‍ തോസാ ചൂണ്ടിക്കാട്ടി. ജൂലൈ പതിനേഴാം തിയതി ഞായറാഴ്ച വടക്കുകിഴക്കന്‍ ആഫ്രിക്കന്‍ ജനതയെ സഹായിക്കാന്‍ മാര്‍പാപ്പ ലോകജനതയോടഭ്യര്‍ത്ഥിച്ചതും ഫാദര്‍ തോസാ അനുസ്മരിച്ചു.








All the contents on this site are copyrighted ©.