2011-08-12 16:08:00

ക്രിസ്തു നവസംസ്ക്കാരത്തിന്‍റെ അടിസ്ഥാനശില - മദ്രിദില്‍ ലോകയുവജനപാര്‍ലമെന്‍റിന്‍റെ കലാപ്രദര്‍ശനം


12.08.2011, മാദ്രിദ്

ലോകയുവജനദിനാഘോഷത്തോടനുബന്ധിച്ച് ലോകയുവജനപാര്‍ലമെന്‍റ് ക്രിസ്തുവിനെ നവസംസ്ക്കാരത്തിന്‍റെ അടിസ്ഥാനശിലയായി അവതരിപ്പിച്ചുകൊണ്ട് മാദ്രിദില്‍ കലാപ്രദര്‍ശനം നടത്തുന്നു. 2010 ഓഗസ്ററ് മാസം ഐക്യരാഷ്ട്ര സംഘടനയില്‍ നടന്ന ലോകയുവജനപാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഇരുപതു രാജ്യങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ ചേര്‍ന്നു രൂപീകരിച്ച നവ സംസ്ക്കാരത്തിനുവേണ്ടിയുള്ള മൂല്യങ്ങളുടെ മാഗ്നാ കാര്‍ത്താ എന്ന രേഖയിലെ നിര്‍ദേശങ്ങളുടെ കലാപ്രദര്‍ശനമാണ് ലോകയുവജനദിനാഘോഷത്തോടനുബന്ധിച്ച് മാദ്രിദില്‍ ഒരുക്കിയിരിക്കുന്നത്. അതിഭൗതീകതയിലേക്കു തുറവുള്ള മനുഷ്യവ്യക്തി, കുടുംബം, വ്യക്തി ബന്ധങ്ങള്‍, സമൂഹം, രാഷ്ട്രീയം, തൊഴില്‍, സാമ്പത്തീക വ്യവസ്ഥിതി, വിദ്യാഭ്യാസം, സമ്പര്‍ക്കമാധ്യമ ശൃംഖല, പ്രകൃതി എന്നിവയാണ് ഈ രേഖയിലും പ്രദര്‍ശനത്തിലും യുവജനങ്ങള്‍ വിശകലനം ചെയ്തിരിക്കുന്ന വിഷയങ്ങള്‍. ഫെര്‍നാഡോ റിയെലോ സ്ഥാപിച്ച ഇദെന്തേ യുവജന സംഘടനയുടെ ഭാഗമായ ലോകയുവജനപാര്‍ലമെന്‍റ് ജാതിമതഭേദമന്യേ യുവജനങ്ങള്‍ക്ക് ഒരുമിച്ചുകൂടാനും തങ്ങള്‍ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് വിശകലനം ചെയ്തുകൊണ്ട് നീതിയുക്തമായ സമൂഹം നിര്‍മ്മിക്കുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാനും സാധിക്കുന്ന ഒരു സ്ഥിരം വേദിയാണ്








All the contents on this site are copyrighted ©.