2011-08-10 19:57:39

യുവജനോത്സവം
ജീവിത നവീകരണത്തിന്


10 ആഗസ്റ്റ് 2011, സ്പെയിന്‍
സാമ്പത്തിക പ്രതിസന്ധിയെക്കാളുപരി ദൈവനിഷേധമാണ്
ഇന്നത്തെ സമൂഹത്തെ നാശത്തിലേയ്ക്കു നയിക്കുന്നതെന്ന്,
കര്‍ദ്ദിനാള്‍ അന്തോണിയോ കാനിസാരെസ്, ആരാധനക്രമത്തിനും കൂദാശകള്‍ക്കുമായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് ഉദ്ബോധിപ്പിച്ചു.
ആഗസ്റ്റ് 8-ാം തിയതി തിങ്കളാഴ്ച, സ്പെയിനിലെ
വലേന്‍സിയ യൂണിവേഴ്സിറ്റിയില്‍ നടത്തിയ പ്രഭാഷണത്തിലാണ്
കര്‍ദ്ദിനാള്‍ കാനിസാരെസ് ഇപ്രകാരം പ്രസ്താവിച്ചത്.
ഉറപ്പുള്ള ധാര്‍മ്മിക അടിത്തറയില്‍ ഇന്നത്തെ സമൂഹത്തെ വളര്‍ത്തിക്കൊണ്ട് നാം അനുഭവിക്കുന്ന അധഃപതനത്തില്‍നിന്നും കരേറണമെന്ന് കര്‍ദ്ദിനാള്‍ കനിസാരെസ് ഉദ്ബോധിപ്പിച്ചു. ഇന്നു മനുഷ്യകുലം നേരിടുന്നത് ഘടനാപരമോ സാമ്പത്തികമോ ആയ പ്രതിസന്ധികള്‍ക്കുമപ്പുറം, ഉള്ളതിനുമുപരി ചിലവിട്ടുകൊണ്ട് ജീവിത സുഖലോലുപതയില്‍ മുഴുകുന്നതിന്‍റെ ധാര്‍മ്മിക തകര്‍ച്ചയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യത്തിന്‍റെയും സ്നേഹത്തിന്‍റ‍െയും പരസ്പര ബഹുമാനത്തിന്‍റെയും മൂല്യങ്ങളില്‍ യുവജനങ്ങളെ അവബോധമുള്ളവരാക്കിക്കൊണ്ട് ഭാവി ജീവിതം നവീകരിക്കുകയാണ് ആസന്നമാകുന്ന ലോക യുവജനോത്സവത്തിന്‍റെ ലക്ഷൃമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയെ ഉദ്ധരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.