2011-08-10 20:09:19

പാക്കിസ്ഥാന്‍റെ ന്യൂനപക്ഷ മന്ത്രി
പ്രഹസനമെന്ന്


10 ആഗസ്റ്റ് 2011, പാക്കിസ്ഥാന്‍
ന്യൂനപക്ഷമായ ക്രൈസ്തവരെ പാക്കിസ്ഥാനി സര്‍ക്കാര്‍ ഇനിയും തരംതാഴ്ത്തുന്നുവെന്ന്, ബിഷപ്പ് ജോസഫ് കൂട്സ്, ദേശിയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് പ്രസ്താവിച്ചു. ആഗസ്റ്റ് 9-ാം തിയതി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ബിഷപ്പ് കൂട്ടസ് തന്‍റെ ആശങ്ക പ്രകടിപ്പിച്ചത്. ദേശീയ സൗഹാര്‍ദ്ദത്തിനായി പുതുതായി ഗവണ്‍മെന്‍റ് രൂപംകൊടുക്കുന്ന മന്ത്രാലയത്തിന് ക്യാബിനറ്റില്‍ പ്രാതിനിധ്യമില്ലായെന്നത് ക്രൈസ്തവരെ തരംതാഴ്ത്തുന്നതിനു തുല്യമാണെന്ന് ബിഷപ്പ് കൂട്സ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാര്‍ച്ചു മാസത്തില്‍ തീവ്രവാദികളാല്‍ കൊലചെയ്യപ്പെട്ട
മുന്‍ ന്യൂനപക്ഷകാര്യ മന്ത്രി, ഷബാസ് ഭട്ടിക്കു ബദലായി നിയോഗിക്കപ്പെടുന്ന മന്ത്രിക്ക് ക്യാബിനറ്റ് പ്രാതിനിധ്യം നല്കാത്തത് ന്യൂനപക്ഷത്തോടു കാണിക്കുന്ന അവഹേളനമാണെന്ന് ആര്‍ച്ചുബിഷപ്പ് കൂട്സ് പ്രസ്താവിച്ചു.

മുന്‍ന്യൂനപക്ഷകാര്യ മന്ത്രിയും കത്തോലിക്കനുമായ അക്രം മാഷി ഗില്ലിനാണ് സര്‍ക്കാര്‍ പുതിയ നിയമനം നല്കിയത്.
30 ലക്ഷത്തോളം വരുന്ന പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ അവകാശങ്ങളും ആവശ്യങ്ങളും ജനപ്രതിനിധി സഭയില്‍ എത്തിക്കാന്‍ കെല്പില്ലാത്ത പുതിയ
മന്ത്രിയുടെ നിയമനം പാക്കിസ്ഥാനില്‍ ക്രൈസ്തവരുടെ നിലനില്പിനെ വീണ്ടും ക്ലേശപൂര്‍ണ്ണമാക്കുകയാണെന്ന് ഫൈസ്ലാബാദ് രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് കൂട്സ് വെളിപ്പെടുത്തി.









All the contents on this site are copyrighted ©.