2011-08-09 15:17:35

സിറിയ അറബ് വസന്തങ്ങളില്‍ വേറിട്ടു നില്‍ക്കുന്നു – ഫാദര്‍ സമീര്‍


09.08.2011, കദുലി – സുഡാന്‍
സിറിയിയില്‍ പ്രക്ഷോഭകാരികള്‍ക്കെതിരേ ഭരണകൂടം നടത്തുന്ന ക്രൂരമായ പ്രത്യാക്രമണങ്ങള്‍ ജനങ്ങളെ കൂടുതല്‍ പ്രകോപിപ്പിക്കുന്നുവെന്ന് ഫാദര്‍ സമീര്‍ ഖലീല്‍ സമീര്‍. അറേബ്യന്‍ ക്രൈസ്തവീകതയെ സംബന്ധിച്ച രേഖകളുടെ ഗവേഷണവും ക്രോഡീകരണവും നടത്തുന്ന സെഡ്റാക്ക് സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ഈശോസഭാംഗം ഫാദര്‍ സമീര്‍ സിറിയയിലെ പ്രക്ഷോഭകര്‍ ഇനിയൊട്ടും പിന്തിരിയാനുള്ള സാധ്യതതയില്ലെന്നും അവരുടെ അന്തസിനും രാഷ്ട്രീയമാറ്റത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നുമാണ് തന്‍റെ നിരീക്ഷണമെന്നും വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവ സാന്നിദ്ധ്യം കാത്തു സംരക്ഷിക്കേണ്ടതും പിന്തുണയ്ക്കപ്പെടേണ്ടതും ഈ സാഹചര്യത്തില്‍ അതിപ്രധാനമാണെന്നു പ്രസ്താവിച്ച അദ്ദേഹം അവിടെ ക്രൈസ്തവ മൂല്യങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രാവര്‍ത്തീകമാക്കുന്നത് ഒരു പരിഹാര മാര്‍ഗമായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.







All the contents on this site are copyrighted ©.