2011-08-09 14:29:00

യുവജനങ്ങളുടെ വിശ്വാസസാക്ഷൃം ലോകത്തിനാവശ്യമെന്ന് കര്‍ദിനാള്‍ റെയില്‍ക്കോ


09.08.2011, റോം
യുവജനങ്ങള്‍ ആവേശപൂര്‍വ്വം നല്‍കുന്ന വിശ്വാസസാക്ഷൃം ലോകത്തിനു അത്യന്താപേക്ഷമാണെന്ന് അല്‍മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ സ്റ്റാനിസ്ലാവ് റെയില്‍ക്കോ പ്രസ്താവിച്ചു. ഓഗസ്ററ് പതിനാറാം തിയതി മുതല്‍ ഇരുപത്തൊന്നാം തിയതിവരെ മാദ്രിദില്‍ നടക്കുന്ന ലോകയുവജനദിനാഘോഷങ്ങളുടെ ഒരുക്കങ്ങളെക്കുറിച്ച് വത്തിക്കാന്‍ റേഡിയോ നടത്തിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു കര്‍ദിനാള്‍ റെയില്‍ക്കോ. ലോകയുവജനദിനാഘോഷങ്ങളുടെ യഥാര്‍ത്ഥ ഫലങ്ങള്‍ യുവജനദിനസംഗമത്തിനായി രൂപതാതലങ്ങളില്‍ നടന്ന ഒരുക്കത്തെയും യുവജനദിനസംഗമാനുഭവം തുടര്‍ന്നും ജീവിക്കുന്നതെങ്ങനെയെന്നും ആശ്രയിച്ചിരിക്കുമെന്നും കര്‍ദിനാള്‍ പറഞ്ഞു. ഓരോ യുവജനസംഗമവും യുവജന അജപാലനത്തിന്‍റെ ഒരു തുടക്കമാണന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിഷ്കര്‍ഷിക്കുന്നുവെന്നും കര്‍ദിനാള്‍ റെയില്‍ക്കോ ചൂണ്ടിക്കാട്ടി, ലോകയുവജനദിനസംഗമം സഭയുടെ യുവജനഅജപാലന മേഖലയുടെ ഒരു അവിഭാജ്യ ഘടകമായിത്തീര്‍ന്നിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു,









All the contents on this site are copyrighted ©.