2011-08-05 15:24:24

സിറിയയില്‍ ആക്രമണം അവസാനിപ്പിക്കാന്‍ യു.എന്‍. സുരക്ഷാസമിതിയുടെ നിര്‍ദേശം


05 ഓഗസ്റ്റ് 2011, ന്യൂയോര്‍ക്ക്
ജനാധിപത്യ പ്രക്ഷോപണം നടത്തുന്ന പൗരന്‍മാര്‍ക്കെതിരേ സിറിയന്‍ ഭരണകൂടം അതിക്രൂരമായ രീതിയില്‍ നടത്തുന്ന ആക്രമണം അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതി പ്രസ്താവനയിറക്കി, സിറിയയില്‍ നൂറുക്കണക്കിനുപേര്‍ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ അഗാധ ഖേദം രേഖപ്പെടുത്തിയ പ്രസ്താവന അക്രമം ഉടനടി അവസാനിപ്പിക്കണമെന്നും എല്ലാഭാഗത്തുള്ളവരും സംയനമനം പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം രക്ഷാസമിതിയുടെ അദ്ധ്യക്ഷസ്ഥാനത്തിരിക്കുന്ന ഇന്ത്യയുടെ സ്ഥാനപതി ഹര്‍ദീപ് പുരി വായിച്ച സന്ദേശം പൂര്‍ണ്ണമായി അംഗീകരിച്ച യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സിറിയന്‍ പ്രസിഡന്‍റ് ബഷാല്‍ അല്‍ അസാദ് പൗരന്‍മാരുടെ മനുഷ്യാവകാശങ്ങള്‍ അംഗീകരിക്കുവാനും ആവശ്യപ്പെട്ടു. എന്നാല്‍ സിറിയില്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായിട്ടാണ് മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത്, നാലാം തിയതി വ്യാഴാഴ്ച ഹമാ നഗരത്തില്‍ മാത്രം അന്‍പതോളം പേര്‍ സൈന്യത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.








All the contents on this site are copyrighted ©.