2011-08-05 15:22:50

വടക്കു കിഴക്കന്‍ ആഫ്രിക്കയില്‍ ഉത്തരവാദിത്വപൂര്‍ണ്ണമായ വിദേശസഹായം അത്യാവശമെന്ന് കര്‍ദിനാള്‍ വെല്യോ


05 ഓഗസ്റ്റ് 2011, റോം
വരള്‍ച്ചാദുരന്തം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വടക്കുകിഴക്കന്‍ ആഫ്രിക്കയില്‍ മാനുഷികസഹായ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ആവശ്യമുള്ളവര്‍ക്കു ലഭ്യമാകുന്നില്ലെന്ന് കര്‍ദിനാള്‍ അന്തോണിയോ മരിയവെല്യോ, കുടിയേറ്റക്കാര്‍ക്കും യാത്രീകര്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അദ്ധ്യക്ഷന്‍. ഓഗസ്ററ് നാലാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍റെ പത്രം ഒസ്സര്‍വാത്തോരെ റൊമാനോയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് വടക്കുകിഴക്കന്‍ ആഫ്രിക്കയില്‍ ആരംഭിച്ചിരിക്കുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയെക്കുറിച്ച് കര്‍ദിനാള്‍ ശബ്ദമുയര്‍ത്തിയത്. പലസഹായവും പരസ്പരം മല്ലിടുന്ന ആഭ്യന്തര ശൃംഖലകളില്‍ അവസാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഉത്തരവാദിത്വപൂര്‍ണ്ണമായ വിദേശ മദ്ധ്യസ്ഥത അവിടെ അത്യാവശമായിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. വരള്‍ച്ചാ ദുരിതം ഏറ്റവും രൂക്ഷമായിരിക്കുന്ന സൊമാലിയിയാല്‍ ഒരു ഭരണവ്യവസ്ഥിതി ഇല്ലാത്തതും അന്നാട്ടിലെ ആഭ്യന്തര കലാപങ്ങളും ആക്രമണങ്ങളുമാണ് അന്നാട്ടിലേക്കു സഹായമെത്തിക്കാന്‍ അന്യരാജ്യങ്ങള്‍ വിമുഖത കാണിക്കുന്നതിനുള്ള പ്രധാന കാരണമെന്നും കര്‍ദിനാള്‍ വെല്യോ പരാമര്‍ശിച്ചു. സൊമാലിയായിലേയും കെനിയായിലേയും എത്യോപ്യായിലേയും സ്ഥിതിഗതികള്‍ വരുന്ന ഏതാനും മാസത്തേക്ക് ഇനിയും വഷളാകാനുള്ള സാധ്യതയാണ് കാണുന്നതെന്നും ആര്‍ച്ച് ബിഷപ്പ് വെല്യോ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.