2011-08-05 15:23:40

നാടോടി സംഘങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം – കര്‍ദിനാള്‍ വല്ലീനി


05 ഓഗസ്റ്റ് 2011, റോം
നാടോടി സംഘങ്ങളോടു ഐക്യദാര്‍ഡ്യം വര്‍ദ്ധിപ്പിക്കണമെന്ന് മാര്‍പാപ്പയുടെ റോം രൂപതയ്ക്കുവേണ്ടിയുള്ള കര്‍ദിനാള്‍ വികാരി കര്‍ദിനാള്‍ അഗ്സറ്റീനോ വല്ലീനി. നാടോടിസംഘത്തില്‍പ്പെട്ട പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞ് കളിക്കുന്നതിനിടെ ഫ്രിഡ്ജിനു താഴെപൊട്ടികിടന്നിരുന്ന വൈദ്യുത കമ്പിയില്‍ തട്ടി ഷോക്കേറ്റു മരിച്ച സംഭവത്തക്കുറിച്ച് ഓഗസ്റ്റ് നാലാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍ റേഡിയോ നടത്തിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു കര്‍ദിനാള്‍ വല്ലീനി, മരണമടഞ്ഞ കുഞ്ഞിന്‍റെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനമറിയിച്ച കര്‍ദിനാള്‍ അവഗണനയുടേയും പാര്‍ശ്വവല്‍ക്കരണത്തിന്‍റെയും ഫലമാണ് ഈ ദുരന്തമെന്നും പ്രസ്താവിച്ചു. നാടോടിസംഘങ്ങളോടു ഐക്യദാര്‍ഡ്യം പ്രകടമാക്കിക്കൊണ്ട് അവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഏവരേയും ക്ഷണിച്ച കര്‍ദിനാള്‍ നാടോടികളെക്കുറിച്ചുള്ള മുന്‍വിധികള്‍ ദൂരീകരിച്ചുകൊണ്ട് അവരുടെ ലോകത്തു നിന്ന് അവരുടെ വ്യക്തിത്വം മനസിലാക്കാന്‍ ശ്രമിക്കണമെന്നും അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.