2011-08-04 20:39:24

മെത്രാന്‍ സമിതി
പൊതുസമ്മേളനം


04 ആഗസ്റ്റ് 2011, ഡല്‍ഹി
ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പൊതുസമ്മേളനം കൊച്ചിയില്‍ ചേരും. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ചേരുന്ന ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (Catholic Bishops’ Council of India)
11-ാമത് ദേശീയ പൊതുസമ്മേളനമാണ് നവംമ്പര്‍ 24-മുതല്‍ 28-വരെ തിയതികളില്‍ കൊച്ചിയിലെ റിന്യൂവല്‍ സെന്‍റെറില്‍ സമ്മേളിക്കുന്നതെന്ന് മെത്രാന്‍ സമിതിയുടെ ദേശീയാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഓസ്വള്‍ഡ് ഗ്രേഷ്യസ് ഡെല്‍ഹിയില്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
നവഭാരതത്തിന് സഭയുടെ പങ്ക് – The Church’s role for a better India എന്നതാണ് ഈ ചതുര്‍ദിന സമ്മേളനത്തിന്‍റെ പ്രബന്ധവിഷയം.

ഭാരതത്തിലെ എല്ലാ കത്തോലിക്കാ മെത്രാന്മാരും പങ്കെടുക്കുന്ന സമ്മേളനത്തിന് ലത്തീന്‍, മലങ്കര, സീറോ മലബാര്‍ സഭകളുടെ മേലദ്ധ്യക്ഷന്മാര്‍ - കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കാതോലിക്കാ ബാവാ ബസീലിയോസ് മാര്‍ ക്ലീമിസ്, മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി എന്നിവര്‍ നേതൃത്വം നല്കും.









All the contents on this site are copyrighted ©.